Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'പ്രവാസികളായ ഞങ്ങള്‍ മരണപ്പെടുകയാണെങ്കില്‍ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലേക്ക് അയക്കാന്‍ ആളുണ്ടല്ലോ എന്ന് പറഞ്ഞ് അയാള്‍ ചിരിച്ചു. രണ്ട് ദിവസം മുമ്പ് എനിക്ക് ഒരു മരണവാര്‍ത്ത വന്നു,ദുബായിലെ ആശുപത്രിയില്‍ വെച്ചാണ് മരണം. മൃതദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ ആകെ മരവിച്ചു പോയി...' ഹൃദയഭേദകമായ കുറിപ്പ് പങ്കുവച്ച് അഷ്‌റഫ് താമരശ്ശേരി

12 JANUARY 2021 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ

കുവൈത്ത് യുഎസ് വ്യോമതാവളം ആക്രമിച്ച് ഇറാന്‍

ലക്ഷക്കണക്കിന് ഹജ്ജ് തീർത്ഥാടകർക്ക് കൈത്താങ്ങായി മലയാളി കമ്പനി; സൗദി റെഡ് ക്രസന്റുമായി ചേർന്ന് ഡോ. ഷംഷീറിന്റെ ആർപിഎം ഒരുക്കുന്ന എമർജൻസി മെഡിക്കൽ സേവനങ്ങൾ ശ്രദ്ധേയമാകുന്നു: 6000 ആരോഗ്യപ്രവർത്തകരാണ് ഹജ്ജിനായി മുന്നണിയിലുള്ളത്. പിന്തുണയും പ്രചോദനവുമായി സൗദി ആരോഗ്യ മന്ത്രിയും ഇവരെ സന്ദർശിച്ചു

അബ്​ദുൽ റഹീം ജന്മനാട്ടിലെത്തി.... ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ കാരുണ്യത്തിലും ഒത്തൊരുമയിലുമാണ് ഉമ്മയുടെയും കുടുംബത്തി​ന്റെയും കാത്തിരിപ്പിലേക്ക് റഹീം മടങ്ങിയെത്തുന്നത്

ഇരുപത് വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം മോചിതനായി നാട്ടിലേക്ക്...

പ്രവാസികളുടെ സന്തോഷങ്ങളും വേദനകളും ലോകത്തോട് വിളിച്ചോതുന്ന സാമൂഹ്യ പ്രവർത്തകനാണ് അഷ്‌റഫ് താമരശ്ശേരി. അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുന്ന എല്ലാ കുറിപ്പുകളും ഏവരും ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ഹൃദയഭേദകമായ ഒരു കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് അഷ്‌റഫ് താമരശ്ശേരി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പരിപാടിയില്‍ പങ്കെടുക്കുവാന്‍ പോയപ്പോള്‍ ഒരു അപരിചിതന്‍ എന്നെ വന്ന് പരിചയപ്പെടുകയുണ്ടായി.എന്നിട്ട് അയാള്‍ പറഞ്ഞു അഷ്റഫ് ഭായി നിങ്ങള്‍ ഇവിടെയുളളതാണ് ഞങ്ങള്‍ പ്രവാസികള്‍ക്ക് ഏക ആശ്വാസം, പ്രവാസികളായ ഞങ്ങള്‍ മരണപ്പെടുകയാണെങ്കില്‍ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലേക്ക് അയക്കാന്‍ ആളുണ്ടല്ലോ എന്ന് പറഞ്ഞ് അയാള്‍ ചിരിച്ചു.കുറച്ച് നേരം നിന്ന് ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചിട്ട് അദ്ദേഹം യാത്ര പറഞ്ഞ് പോവുകയും ചെയ്തു. രണ്ട് ദിവസം മുമ്പ് എനിക്ക് ഒരു മരണവാര്‍ത്ത വന്നു,ദുബായിലെ ആശുപത്രിയില്‍ വെച്ചാണ് മരണം. മരണകാരണം ഹൃദയാഘാതം. പേപ്പറുകള്‍ ശരിയാക്കുന്നതിന്‍റെ ഭാഗമായി ആശുപത്രിയില്‍ പോയി മൃതദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ ആകെ മരവിച്ചു പോയി.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എന്നെ വന്ന് പരിചയപ്പെട്ട ആള്‍,ഞാന്‍ വീണ്ടും ആ മയ്യത്തിനെ നോക്കി, മുഖത്ത് യാതൊരു വിത്യാസമില്ലാതെ പുഞ്ചിരിയോടെ അയാള്‍ ഉറങ്ങുകയാണ്.ഞങ്ങള്‍ മരണപ്പെടുകയാണെങ്കില്‍ മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ അഷ്റഫ് ഭായിയുണ്ടല്ലോ എന്ന് പറഞ്ഞുകൊണ്ട് ചിരിച്ച അതേ പുഞ്ചിരി ഞാന്‍ ആ മയ്യത്തിന്‍റെ മുഖത്ത് കണ്ടു.എല്ലാം പറഞ്ഞ് ഉറപ്പിച്ചത് പോലെ,എന്‍റെ റബ്ബേ എന്തൊരു വിധിയാണ് ഇത്.കുറച്ച് നേരം ആ മോര്‍ച്ചറിയുടെ തണുപ്പിനെക്കാളേറെ മനസ്സിന് മരവിപ്പ് തോന്നി പോയി. രാവിലെയായാല്‍ രാത്രി പ്രതീക്ഷിക്കരുത്. രാത്രിയായാല്‍ പകലും.നമ്മുടെ ഈ ജീവിതത്തില്‍ പരലോകത്തിന് വേണ്ടി നന്മകള്‍ കരുതിവെക്കുക.

ഇന്ന് നാല് മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്. നാലും മലയാളികളായിരുന്നു.അതില്‍ കുറച്ച് നേരമെങ്കിലും എന്നെ വന്ന് പരിചയപ്പെട്ട എബ്രഹാമെ,നിങ്ങളെ കുറച്ച് എഴുയിയില്ലാ എങ്കില്‍ ഈ മുഖപുസ്തകത്തിന്‍റെ ഇന്നത്തെ എഴുത്ത് പൂര്‍ത്തിയാകില്ല. കോട്ടയം പാമ്പാടി സ്വദേശി തത്താം പളളിയില്‍ മത്തായിയുടെ മകനാണ് എബ്രഹാം.26 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്രവാസ ജീവിതം ആരംഭിക്കുന്നത്.ദുബായിലെ Salem Jacobson trading കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി നോക്കി വരുകയായിരുന്നു.മക്കളെല്ലാം നാട്ടിലാണ്.മരിക്കുന്ന സമയം പരേതന് 64 വയസ്സായിരുന്നു.ഭാര്യ ലീന ഈപ്പന്‍ മയ്യത്തിനോടപ്പം പോയി. പ്രിയപ്പെട്ട എബ്രഹാമെ നിങ്ങളുടെ മയ്യത്ത് വെെകാന്‍ ഞാന്‍ സമയം കൊടുത്തിട്ടില്ല. നിങ്ങളുടെ ആഗ്രഹം പോലെ നിങ്ങളുടെ ജന്മനാട്ടിലേക്ക് അന്ത്യകര്‍മ്മത്തിനായി യാത്രയപ്പ് നല്‍കുകയാണ്. ഇന്ന് നീ,നാളെ ഞാന്‍ എന്ന ഉത്തമബോധത്തോടെ...
അഷ്റഫ് താമരശ്ശേരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (13 minutes ago)

മുൻ മന്ത്രി ടിയു കുരുവിള അന്തരിച്ചു...കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം  (26 minutes ago)

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (8 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (8 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (9 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (10 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (11 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (11 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (11 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (11 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (12 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (13 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (13 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (13 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (13 hours ago)

Malayali Vartha Recommends