Widgets Magazine
07
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയ്ക്ക് സ്വകാര്യ ദൃശ്യങ്ങൾ അയച്ചു; ഗുരുവായൂരിൽ പെൺവേഷം കെട്ടി കാമുകൻ എത്തിയത് പ്രതികാരത്തിന്! ഞെട്ടിക്കുന്ന ട്വിസ്റ്റ് പുറത്ത്...


ജഡ്ജിമാരുടെ എണ്ണം കൂട്ടുന്ന ചർച്ചയിൽ റഹിമിന്റെ എ കെ 47 എന്ന് പറഞ്ഞപ്പോൾ സംഭവിച്ചത്..മണിയടിച്ച് ഇരുത്തി രാജ്യസഭ ചെയർമാൻ..സംസാരിക്കാൻ സമ്മതിച്ചില്ല..


മോദി പറഞ്ഞാൽ കേൾക്കുമോ... ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോണൾഡ് ട്രംപിന്റെ ഹെലികോപ്റ്ററും യാത്രാ വിമാനവും തൊട്ടടുത്ത്; അന്വേഷണം


അഭിമന്യു കൊലക്കേസിലെ എല്ലാ പ്രതികളും 10ന്‌ നേരിട്ട്‌ ഹാജരാകണമെന്ന്‌ കർശന നിർദേശം നൽകി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി


സംസ്ഥാനത്ത് കനത്ത മഴ... ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ലക്ഷക്കണക്കിന് ഹജ്ജ് തീർത്ഥാടകർക്ക് കൈത്താങ്ങായി മലയാളി കമ്പനി; സൗദി റെഡ് ക്രസന്റുമായി ചേർന്ന് ഡോ. ഷംഷീറിന്റെ ആർപിഎം ഒരുക്കുന്ന എമർജൻസി മെഡിക്കൽ സേവനങ്ങൾ ശ്രദ്ധേയമാകുന്നു: 6000 ആരോഗ്യപ്രവർത്തകരാണ് ഹജ്ജിനായി മുന്നണിയിലുള്ളത്. പിന്തുണയും പ്രചോദനവുമായി സൗദി ആരോഗ്യ മന്ത്രിയും ഇവരെ സന്ദർശിച്ചു

28 MAY 2026 05:31 PM IST
മലയാളി വാര്‍ത്ത

മക്കയിലും പുണ്യനഗരങ്ങളിലും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ അതിന്റെ അവസാന നാളുകളിലേക്ക് കടക്കുമ്പോൾ, തീർത്ഥാടകർക്ക് സുരക്ഷയും പരിചരണവുമൊരുക്കി ചരിത്രത്തിന്റെ ഭാഗമാവുകയാണ് സൗദി റെസ്പോൺസ് പ്ലസ് മെഡിക്കൽ (സൗദി ആർ.പി.എം). സൗദി ഭരണകൂടവുമായി ചേർന്ന് സൗദി റെഡ് ക്രെസന്റ് അതോറിറ്റി ഒരുക്കുന്ന അടിയന്തര ആരോഗ്യ സേവനങ്ങൾക്കുള്ള പ്രവർത്തന ചുമതല ഇക്കുറി സൗദി ആർപിഎമ്മിനാണ് നൽകിയിരിക്കുന്നത്. ചെയർമാനായ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിൽ സൗദി ആർ.പി.എം വിപുലമായ സജ്ജീകരണങ്ങൾ ഹജ്ജ് തീർത്ഥാടകർക്കായി ഒരുക്കി.

പ്രത്യേക മെഡിക്കൽ സംഘത്തിന് പ്രചോദനമേകി ആരോഗ്യ മന്ത്രി

പ്രീ-ഹോസ്പിറ്റൽ എമർജൻസി മെഡിക്കൽ സർവീസ് രംഗത്തെ പ്രമുഖരായ സൗദി ആർ.പി.എം, 6,000-ത്തിലധികം വരുന്ന പ്രത്യേക മെഡിക്കൽ സംഘത്തെയും അത്യാധുനിക സജ്ജീകരണങ്ങളുള്ള 300-ലധികം ആംബുലൻസുകളുമാണ് തീർത്ഥാടകരുടെ സേവനത്തിനായി പുണ്യഭൂമിയിലുടനീളം വിന്യസിച്ചിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്ക് സജീവ പിന്തുണയുമായി സൗദി റെഡ്ക്രസന്റ് നേതൃത്വവും ഡോ. ഷംഷീറും ഒപ്പമുണ്ട്.

സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുൽ റഹ്മാൻ അൽ ജലാജേൽ നേരിട്ട് പാരാമെഡിക്കൽ ജീവനക്കാരെ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തു. അടിയന്തര ചികിത്സ നൽകാൻ പുണ്യഭൂമിയിൽ കർമനിരതരായിരിക്കുന്ന ആരോഗ്യ പ്രവർത്തകരെ അദ്ദേഹം പ്രത്യേകം അനുമോദിച്ചത് ദൗത്യത്തിന് വലിയ പ്രചോദനമായി.

അത്യാധുനിക കൺട്രോൾ റൂമും ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനവും

തീർത്ഥാടക ലക്ഷങ്ങൾ ഒത്തുകൂടിയ മിന, അറഫാത്ത്, മുസ്ദലിഫ എന്നിവിടങ്ങളിലും ഗ്രാൻഡ് മോസ്ക് പരിസരങ്ങളിലും ആർ.പി.എം ടീം സജീവമാണ്. തിരക്കേറിയ പുണ്യസ്ഥലങ്ങളിൽ അടിയന്തിര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക പരിശീലനം ലഭിച്ച ഫീൽഡ് ആംബുലൻസ് ടീമുകളും, അത്യാഹിത വിഭാഗത്തിലുള്ളവരെ വേഗത്തിൽ മാറ്റാനുള്ള വിപുലമായ എമർജൻസി ശൃംഖലയും സജ്ജമാക്കിയിരുന്നു.

24 മണിക്കൂറും പ്രവർത്തിക്കുന്ന കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായി ബന്ധിപ്പിച്ചാണ് ആർ.പി.എം പാരാമെഡിക്സ് പ്രവർത്തിക്കുന്നത്. സൗദി റെഡ് ക്രെസന്റുമായി ചേർന്നുള്ള ജി.പി.എസ് ട്രാക്കിംഗ്, ഇൻസ്റ്റന്റ് ഡിസ്പാച്ച് സിസ്റ്റം, ടെലിമെഡിസിൻ സേവനങ്ങൾ എന്നിവ വഴി മിനിറ്റുകൾക്കുള്ളിൽ സഹായം ആവശ്യമുള്ളവരിലേക്ക് എത്തിക്കുവാൻ ജീവനക്കാർക്ക് സാധിച്ചു. വിട്ടുമാറാത്ത രോഗങ്ങളുള്ള തീർത്ഥാടകർക്കായി ഹജ്ജ് കർമ്മങ്ങൾക്ക് മുൻപും പിൻപും പ്രത്യേക മെഡിക്കൽ ഫോളോ-അപ്പ് ഉൾപ്പെടെയുള്ള പ്രതിരോധ ആരോഗ്യ പദ്ധതികളും ആർ.പി.എം നടപ്പിലാക്കി.

സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, സ്വകാര്യ ആരോഗ്യമേഖലയെ ഹജ്ജ് ആരോഗ്യ സംവിധാനവുമായി സംയോജിപ്പിക്കുന്നതിൽ ഈ ദൗത്യം വലിയൊരു ചുവടുവെപ്പാണ്.

" സൗദി റെഡ് ക്രസന്റിനൊപ്പം ഈ ചരിത്രപരമായ മിഷന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ബഹുമതിയാണ്. ആർ.പി.എമ്മിന്റെ വിശ്വസ്തരായ മെഡിക്കൽ സംഘത്തിന് അധികൃതർക്കൊപ്പം രാവും പകലും പുണ്യസ്ഥലങ്ങളിൽ സേവനം അനുഷ്ഠിക്കാനായി. തീർത്ഥാടകരുടെ പുഞ്ചിരിയും സ്നേഹവുമാണ് ഏറ്റവും വലിയ അംഗീകാരം," ഡോ. ഷംഷീർ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ പ്രശംസ ഏറ്റുവാങ്ങി അടിയന്തര സേവനങ്ങൾ

വിശുദ്ധ ഭൂമിയിൽ തീർത്ഥാടകർക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ അപകടങ്ങളോ ഉണ്ടായ ഉടൻ തന്നെ ആർ.പി.എം ജീവനക്കാരും പാരാമെഡിക്സും ഓടിയെത്തി കൈത്താങ്ങാവുന്ന നിരവധി ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്. ഈ വീഡിയോകളിൽ തീർത്ഥാടകർ തങ്ങൾക്ക് ലഭിച്ച മെഡിക്കൽ പിന്തുണയെക്കുറിച്ചാണ് സംസാരിക്കുന്നത്. പ്രായമായ തീർത്ഥാടകരെ പരിചരിക്കുന്നതും, അത്യാഹിത ഘട്ടങ്ങളിൽ കൃത്യസമയത്ത് ജീവൻരക്ഷാമരുന്നുകൾ എത്തിക്കുന്നതും വീഡിയോകളിൽ കാണാം. ലോകത്തെ ഏറ്റവും വലിയ തീർത്ഥാടനം വിജയകരമായി പൂർത്തിയാകുമ്പോൾ മലയാളികൾക്ക് അഭിമാനമാവുകയാണ് ഈ പങ്കാളിത്തം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത 3 മണിക്കൂർ അതീവ നിർണായകം; ഈ ജില്ലകളിൽ റെഡ് അലർട്ട്: പുതിയ രോഗഭീതിയും...  (4 minutes ago)

പിടികിട്ടാപ്പുള്ളിയോ തീവ്രവാദിയോ അല്ലാത്ത ഞാൻ ഡാൻസ് കളിച്ചതാണത്രെ കുറ്റം; നിങ്ങളായിരുന്നു എന്റെ സ്ഥാനത്തെങ്കിൽ എങ്ങനെയായിരിക്കും പ്രതികരിക്കുക.!?ജീവിതം അവതാളത്തിലാക്കപ്പെട്ട മനുഷ്യന് മുകളിലാകാശവും താ  (31 minutes ago)

വിരട്ടരുത്...വളർന്ന പാർട്ടി വേറെയാണ്; ഞാൻ നിരപരാധിയെങ്കിൽ കള്ളക്കേസെടുത്ത് അധികാരദുർവിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാൻ ഞാൻ ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു; വീണ്ടും  (37 minutes ago)

ഞാനൊരു അമ്മയാടോ.... എനിക്ക് ഒരു മോനുണ്ടെടോ.... എംഡിഎംഎ ഇടപാടുമായി ബന്ധമില്ല; ലക്ഷങ്ങളുടെ ഇടപാട് നടത്തിയിട്ടില്ല; തന്റെ ബാങ്ക് അക്കൗണ്ടുകൾ മൈനസ് ആണ്; മാധ്യമങ്ങളോടു വിളിച്ച് പറഞ്ഞ് എംഡിഎംഎ കേസിൽ അറസ്  (43 minutes ago)

ധൈര്യമുണ്ടേൽ പിടിക്കാൻ പൊലീസിനോട് പറഞ്ഞവർക്ക് ഇനി എന്താ വരാൻ പോകുന്നതെന്നു നിങ്ങൾ നോക്കിയാൽ മതി; വെല്ലുവിളിച്ച അർജുൻ ആയങ്കിയ്ക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച സംഭവം; യുവാവിനെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ അവിടെയും നാടകീമായ സംഭവ വികാസങ്ങൾ; ജംഷീർ മജിസ്ട്രേറ്റിനു മുന്നിൽ വെച്ച് ജാമ്യ പേപ്പറുകൾ വലിച്ചു കീറ  (1 hour ago)

സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (1 hour ago)

അഷ്ടമിരോഹിണി... ഗുരുവായൂർ ശ്രീ കൃഷ്ണക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിലൊന്നായ 'അപ്പം' വഴിപാടിന്റെ മുൻകൂട്ടി ബുക്കിംഗ് ആരംഭിച്ചു...  (1 hour ago)

ഭാര്യയ്ക്ക് സ്വകാര്യ ദൃശ്യങ്ങൾ അയച്ചു; ഗുരുവായൂരിൽ പെൺവേഷം കെട്ടി കാമുകൻ എത്തിയത് പ്രതികാരത്തിന്! ഞെട്ടിക്കുന്ന ട്വിസ്റ്റ് പുറത്ത്...  (1 hour ago)

അമേരിക്കയിലെ കാലിഫോർണിയയിൽ ട്രെക്കിങ്ങിനിടെ കാണാതായ ഇന്ത്യൻ വംശജനായ ഗവേഷക വിദ്യാർഥി മരിച്ച നിലയിൽ...  (1 hour ago)

A A RAHIM ജഡ്ജിമാരുടെ എണ്ണം കൂട്ടുന്ന ചർച്ചയിൽ റഹിമിന്റെ എ കെ 47 ||  (2 hours ago)

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയെന്ന നേട്ടവുമായി അനിൽ മേനോൻ  (2 hours ago)

ഫീസ് ഈടാക്കുന്നുണ്ടെങ്കിൽ അത് വ്യാപാരികളിൽനിന്ന് മാത്രം... യുപിഐ ഇടപാടുകളിൽ ഉപഭോക്താക്കൾക്കുള്ള സൗജന്യം തുടരുമെന്ന് ധനമന്ത്രി  (2 hours ago)

മോദി പറഞ്ഞാൽ കേൾക്കുമോ... ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോണൾഡ് ട്രംപിന്റെ ഹെലികോപ്റ്ററും യാത്രാ വിമാനവും തൊട്ടടുത്ത്; അന്വേഷണം  (2 hours ago)

മലേഷ്യയിലെ ക്വാലലംപുരിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച് യുവാവ്; എമർജൻസി വിൻഡോ പാനൽ അടിച്ചു തകർത്തു; പിന്നാലെ സംഭവിച്ചത് മറ്റൊന്ന്  (2 hours ago)

Malayali Vartha Recommends