Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ദയനീയ കാഴ്ചകൾ! സഹിക്കാനാകാതെ പ്രവാസികൾ; ഇസ്രായേല്‍- പലസ്‌തീൻ ആക്രമണങ്ങളുടെ കാഴ്ചകളിൽ ഞെട്ടിവിറച്ച് ലോകം, മലയാളികളടക്കം നിരവധി പ്രവാസികളാണ് ഇവിടെ ജോലി ചെയ്തുവരുന്നത്.... പ്രാർത്ഥനയോടെ കേരളം

12 MAY 2021 03:25 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗം മൂലം ലോകം ഭീതിയിലൂടെ കടന്നുപോകുകയാണ്. ഇതിനിടെയാണ് ഇസ്രായേല്‍- പലസ്‌തീൻ ആക്രമണങ്ങളുടെ വാർത്തകൾ പുറത്തുവരുന്നത്. ആക്രമണങ്ങൾക്ക് പിന്നാലെ നിരവധി ഞെട്ടിക്കുന്ന കാഴ്ചകൾ സമൂഹമാധ്യമങ്ങളിലൂടെ ലോകം ഒന്നടങ്കം കാണുകയാണ്. മലയാളികളടക്കം നിരവധി പ്രവാസികളാണ് ഇവിടെ ജോലി ചെയ്തുവരുന്നത്. ആയതിനാൽ തന്നെ പ്രാർത്ഥനയിലാണ് ഏവരും. ഈ സാഹചര്യത്തിൽ പ്രവാസി മലയാളി പങ്കുവച്ച വീഡിയോ പ്രവാസലോകത്തെ ആകെ ഞെട്ടലിൽ ആഴ്ത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പാലസ്തീനിയന്‍ തീവ്രവാദ ഗ്രൂപ്പായ ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രണം വീഡിയോയില്‍ പകര്‍ത്തിയിരിക്കുകയാണ് മലയാളി യുവാവ്. ഫേസ്ബുക്ക് ലൈവ് വഴി ഇദ്ദേഹം സനോജ് വ്ലോഗ്സ് എന്ന തന്റെ പേജ് വഴി ഇദ്ദേഹം പങ്കുവച്ച വീഡിയോ ഏറെ ഞെട്ടലോടെയാണ് ഏവരും കണ്ടത്. ഇവിടേക്ക് മിസൈലുകള്‍ വന്നു പതിക്കുന്ന തത്സമയദൃശ്യങ്ങളാണ് വ്ലോഗര്‍ തന്റെ പേജ് വഴി പങ്കുവച്ചിരിക്കുന്നത്. അഷ്കലോണി ന്റെ അവസ്ഥ അതിഭീകരമാണെന്നും പരിക്കേറ്റിട്ടുണ്ടെന്നും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം തന്റെ വീഡിയോയില്‍ പറയുകയാണ്.

നിരവധി മലയാളികള്‍ ഉള്ള പ്രദേശമാണ് അഷ്കലോണ്‍ എന്നും ഇദ്ദേഹം പറയുന്നുണ്ട്. ഹമാസ് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മലയാളി യുവതിയും കൊല്ലപ്പെട്ടിരുന്നു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിലെ അഷ്കലോണില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു യുവതി. ആക്രമണം ചിത്രീകരിച്ചുകൊണ്ടുള്ള നിരവധി വീഡിയോകള്‍ വ്ലോഗര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ ഒന്നില്‍ ആക്രമണത്തില്‍ ഒരു മലയാളി യുവതി കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നുണ്ട്. ആക്രമണത്തില്‍ മറ്റൊരു ഇസ്രായേല്‍ യുവതിയും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

അതേസമയം അല്‍ അഖ്സയിലും ഗസയിലും ഇസ്രയേല്‍ നടത്തിയ അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അറബ് ലീഗ് വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗം കഴിഞ്ഞ ദിവസം നടക്കുകയുണ്ടായി. ഓണ്‍ലൈന്‍ വഴി നടക്കുന്ന യോഗത്തില്‍ ഖത്തറാണ് അധ്യക്ഷത വഹിച്ചത്. സ്ഥിരം ക്ഷണിതാക്കള്‍ പങ്കെടുക്കുന്നതിന് പകരം അറബ് ലീഗ് അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്.

അന്താരാഷ്ട്ര മര്യാദകളും സമാധാന നീക്കങ്ങളും അട്ടിമറിച്ച് ഇസ്രായേൽ കഴിഞ്ഞ ദിവസം രാത്രി ഗസയില്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ കുട്ടികളുള്‍പ്പെടെ 20 പേരാണ് കൊല്ലപ്പെട്ടത്. അല്‍ അഖ്സയില്‍ പ്രാര്‍ത്ഥനക്കെത്തിയ പലസ്തീനികള്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇസ്രയേലിനെതിരെ സ്വീകരിക്കേണ്ട നിലപാടുകളും നടപടികളും ഏത് തരത്തിലാവണമെന്ന് യോഗത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (4 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (4 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (4 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (4 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (4 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (5 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (5 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (6 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (6 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (6 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (7 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (7 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

Malayali Vartha Recommends