യുഎഇയുടെ കടുത്ത തീരുമാനം: മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം താത്കാലികമായി നിര്‍ത്തി

മൂന്ന് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരുടെ പ്രവേശനം കൂടി യു.എ.ഇ. താത്കാലികമായി നിര്‍ത്തി. സാംബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, യുഗാണ്‍ഡ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജൂണ്‍ 11 വെള്ളിയാഴ്ച മുതല്‍ യു.എ.ഇയിലേക്ക് പ്രവേശിക്കാനാവില്ല.
എന്നാല്‍ ട്രാന്‍സിറ്റ്, കാര്‍ഗോ വിമാനങ്ങള്‍ പ്രവര്‍ത്തിക്കും. യു.എ.ഇ. പൗരന്മാര്‍, നയതന്ത്ര പ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, അവരുടെ കുടുംബാംഗങ്ങള്‍, യു.എ.ഇ. എംബസികളിലും ദുരിതബാധിത രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍മാര്‍ എന്നിവരെ വിലക്കില്‍നിന്നും ഒഴിവാക്കി.
ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശനവിലക്ക് യു.എ.ഇ. ജൂലായ് ആറുവരെ നീട്ടിയിരുന്നു . എന്നാല്‍ യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേക്ക് വിമാനസര്‍വീസുകളുണ്ട്.
യു.എ.ഇക്ക് പുറമേ ഒമാന്‍, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി . താമസവിസക്കാര്‍ക്ക് ഖത്തര്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലേക്ക് പ്രവേശിക്കാം.
എന്നാല്‍ യു.എ.ഇയില്‍ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം 2000-ത്തിന് മുകളില്‍ത്തന്നെ തുടരുകയാണ്. ആറ് പേര്‍കൂടി 24 മണിക്കൂറിനിടെ മരണപ്പെടുകയും ചെയ്തു. ആകെ മരണം 1710 ആണ്. 2179 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2151 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു.
യു.എ.ഇയിലെ ആകെ രോഗികള്‍ 5,89,423 ആണ്. ഇവരില്‍ 5,68,828 പേരും രോഗമുക്തി നേടി. നിലവില്‍ 18,885 പേര്‍ ചികിത്സയിലുണ്ട്. 2,54,412 പരിശോധനകളില്‍നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ കോവിഡ് പരിശോധന 5.21 കോടിയായി.
https://www.facebook.com/Malayalivartha