Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..

പ്രതീക്ഷയോടെ ഗള്‍ഫ് രാജ്യങ്ങള്‍: ദുബായ് എക്‌സ്‌പോയെ വരവേല്‍ക്കാന്‍ ഒരുങ്ങി ലോകം: ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ആഘോഷങ്ങള്‍ : ആകാംഷയോടെ പ്രവാസികള്‍

18 JUNE 2021 11:44 AM IST
മലയാളി വാര്‍ത്ത

എക്‌സ്പോ വേദി സുവര്‍ണജൂബിലി ആഘോഷങ്ങളുടെ നിറ വിലാണ് യു.എ.ഇ.. എന്നാല്‍ അതിനേക്കാള്‍ ഏറെ സന്തോഷമാണ് 100 ദിവസങ്ങള്‍ക്കപ്പുറം എക്‌സ്‌പോ നീളുമെന്ന പുതിയ വിവരം.

ഗള്‍ഫ് രാജ്യങ്ങളുടെ അടുത്ത ഏറ്റവുംവലിയ പ്രതീക്ഷയായ ദുബായ് എക്‌സ്‌പോ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലേക്ക് ആഘോഷങ്ങളെ നീക്കുമെന്നത് അതിശയമാണ്.

 



ദുബായ് എക്‌സ്‌പോ 2020 എന്ന മഹാമേളയ്ക്ക് ഒക്ടോബര്‍ ഒന്നിനാണ് ആരംഭം കുറിക്കും . കഴിഞ്ഞ 10 വര്‍ഷമായി നടക്കുന്ന 2,30,000 ജോലിക്കാരുടെ അധ്വാനമാണ് 4.38 ചതുരശ്ര കിലോമീറ്ററില്‍ 192 രാജ്യങ്ങളിലെ കാഴ്ചകള്‍ ഒരുങ്ങുന്ന ലോകാദ്ഭുതവേദികള്‍. ഏതാണ്ട് എല്ലാ രാജ്യങ്ങളും പവിലിയനുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.


170 വര്‍ഷത്തെ ലോക എക്‌സ്‌പോയുടെ ചരിത്രത്തിലാദ്യമായാണ് പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളും പവിലിയന്‍ ഒരുക്കുന്നതെന്ന പ്രത്യേകത വലിയൊരു ആകര്‍ഷണമാണ് . 2022 മാര്‍ച്ച് 31 വരെ നടക്കുന്ന എക്‌സ്‌പോയിലേക്ക് രണ്ട് കോടിയിലേറെ സന്ദര്‍ശകരെയ പ്രതീക്ഷിക്കുന്നു . ദിവസവും 60 തത്സമയ സാംസ്‌കാരിക പരിപാടികള്‍ വേദിയിലുണ്ടാകും.

 



ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴാണ് ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ എക്‌സ്‌പോസിഷന്‍സിന്റെ നേതൃത്വത്തില്‍ ആറുമാസം ദൈര്‍ഘ്യമുള്ള ലോക എക്‌സ്‌പോ നടക്കുന്നത്. 2013-ല്‍ യെക്കാറ്റരിന്‍ബര്‍ഗ് (റഷ്യ), ഇസ്മിര്‍ (തുര്‍ക്കി), സാവോപോളോ (ബ്രസീല്‍) എന്നിവയോട് മത്സരിച്ചാണ് ദുബായ് എക്‌സ്‌പോ 2020 നടത്താനുള്ള അവകാശം നേടിയെടുക്കുന്നത്.

2010-ലെ ലോക എക്‌സ്‌പോ ചൈനയിലെ ഷാങ്ഹായ് നഗരത്തിലായിരുന്നു ഇത് നടന്നത് . ഷാങ്ഹായിയെ മാത്രമല്ല ചൈനയെവരെ മാറ്റിമറിച്ച മേളയായിരുന്നു അന്ന് നടന്നത്. വ്യവസായങ്ങള്‍ മാത്രമുണ്ടായിരുന്ന നഗരം എക്‌സ്‌പോയ്ക്കുശേഷം സാംസ്‌കാരിക വാണിജ്യനഗരമായി മാറുകയുണ്ടായി . ചൈനയുടെ ഷെയര്‍ മാര്‍ക്കറ്റുവരെ മൂന്നുമടങ്ങ് വര്‍ധിക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ നീങ്ങി . ചൈനയോട് ഏറെ സൗഹൃദംപുലര്‍ത്തുന്ന രാജ്യം കൂടിയാണ് യു.എ.ഇ. അങ്ങനെ നോക്കുമ്പോള്‍ എക്‌സ്‌പോ 2020 കഴിയുന്നതോടെ ദുബായ് ഇരട്ടി വളര്‍ച്ച നേടുമോ എന്നത് ആകാംഷയോടെ കാത്തിരിക്കുന്നു .

 




2015-ല്‍ എക്‌സ്‌പോക്ക് ആതിഥ്യം വഹിച്ച മിലാന്‍ നഗരം അന്നേ ദുബായിക്ക് പിന്തുണ അറിയിച്ചിരുന്നു. മിലാന്‍ എക്‌സ്‌പോ കൃത്യമായി നിരീക്ഷിക്കാന്‍ അന്ന് ദുബായുടെ ഉണ്ടായിരുന്നു . മിലാനില്‍ സന്ദര്‍ശകര്‍ക്ക് കൗതുകമായി യു.എ.ഇ.യുടെ ഔദ്യോഗിക വിമാനക്കമ്പനിയായ ഇത്തിഹാദിന്റെ യന്ത്രമനുഷ്യനും പങ്കുചേര്‍ന്നിരുന്നു.

ദുബായ് എക്‌സ്‌പോ 2020- നെക്കുറിച്ച് അന്നേ സന്ദര്‍ശകരിലേക്കെത്തിക്കാന്‍ ഇതിലൂടെയായി. യു.എ.ഇ.യുടെ ഇത്തിസലാത്ത്, ദീവ, ആര്‍.ടി.എ. സ്റ്റാളുകളും സന്ദര്‍ശകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഷാങ്ഹായിലും മിലാനിലും നടന്ന എക്‌സ്‌പോകള്‍ വിലയിരുത്തിയാണ് ദുബായ് എക്‌സ്‌പോ 2020 ലോകത്തെ സ്വീകരിക്കുന്നത്.

 




ചില എക്‌സ്‌പോ പവിലിയനുകള്‍ ഈ വര്‍ഷം ജനുവരിയില്‍ തന്നെ ആരംഭമിട്ടിരുന്നു . വിനോദവും വിജ്ഞാനവും വിസ്മയവും സമന്വയിപ്പിക്കുന്ന സസ്റ്റെയ്‌നബിലിറ്റി പവിലിയനായ ടെറയിലേക്ക് അഞ്ച് മാസത്തിനകം ഒരു ലക്ഷത്തിലേറെ സന്ദര്‍ശകരാണ് ഒഴുകിയെത്തിയത്. ഇവിടെക്ക് പ്രത്യേക ടൂറും അധികൃതര്‍ സംഘടിപ്പിച്ചു. എക്‌സ്‌പോയുടെ ഔദ്യോഗിക ചിഹ്നം കാണാനുള്ള അവസരവും ഇവിടെയൊരുക്കിയിരുന്നു. എക്‌സ്‌പോയുടെ ഏറ്റവും മികച്ച ആകര്‍ഷണങ്ങളില്‍ ഒന്നാണിത്.

 

മാലിന്യ നിര്‍മാര്‍ജനം, ജലസംരക്ഷണം, സസ്യങ്ങളുടെ സംരക്ഷണം, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കല്‍ തുടങ്ങി ബോധവത്കരണ രീതിയിലുള്ള സംവിധാനമാണ് ടെറ പവിലിയനില്‍ ഒരുക്കിയിരിക്കുന്നത്. വനം, സമുദ്രം എന്നിവയിലൂടെ സഞ്ചരിക്കുന്ന അനുഭവമാണ് ടെറ നല്‍കുന്നത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്‌സ്‌പോ 2020 മെഗാ പ്രദര്‍ശനത്തിന് ആതിഥേയത്വം വഹിക്കാന്‍ 100 ശതമാനം യു.എ.ഇ. സജ്ജമാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

 

 

കോവിഡ് കാലത്തെയും അതിജീവിച്ചുള്ള കാത്തിരിപ്പിന് ഇനി അധികനാളില്ലാത്തത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. യു.എ.ഇയുടെ നീണ്ടകാല ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതിബിംബമായി എക്‌സ്‌പോ മാറും. അന്താരാഷ്ട്ര സഹകരണം വിപുലീകരിക്കുന്നതിനും പ്രധാന വിഷയങ്ങളില്‍ ആഗോള അജന്‍ഡയിലേക്ക് സംഭാവന ചെയ്യുന്നതിനും എക്‌സ്‌പോ 2020-യില്‍ നേതൃപരമായ പങ്കുവഹിക്കാന്‍ ശൈഖ് മുഹമ്മദ് ഇതിനകം എല്ലാ ഫെഡറല്‍ മന്ത്രാലയങ്ങള്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

 

100 രാജ്യങ്ങളിലെ 2500 സ്ഥാപനങ്ങള്‍ക്കാണ് എക്‌സ്‌പോ ടിക്കറ്റ് വില്‍പ്പനയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. നേരത്തേ തീരുമാനിച്ചതിലും ഇരട്ടി. കോവിഡ് തളര്‍ത്താത്ത കരുത്തുറ്റ രാജ്യമാണ് യു.എ.ഇ. എന്നതിന് മറ്റൊരു തെളിവുകൂടിയാണിത്. . പ്രവേശന പാസ് വിതരണം ജൂലായ് മുതല്‍ തുടങ്ങും.

 



എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന മുഴുവന്‍ ഔദ്യോഗിക പങ്കാളികള്‍ക്കും ജീവനക്കാര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കുന്നുണ്ട്. ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍േദശപ്രകാരമാണ് വാക്‌സിന്‍ യജ്ഞം നടക്കുന്നത്. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിക്കും.


എക്‌സ്‌പോ വേദിയിലേക്ക് ദുബായ് മെട്രോയും തയ്യാറായി കഴിഞ്ഞു . വേദിയിലേക്കുള്ള ആറ് സ്റ്റേഷനുകളില്‍ അഞ്ചെണ്ണമാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഒക്ടോബറില്‍ എല്ലാവര്‍ക്കുമായി മെട്രോ ഓടിത്തുടങ്ങും.അങ്ങനെ എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയാണ് ആ സുവര്‍ണ നിമിഷത്തിനായി.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി  (7 hours ago)

വൈക്കം സത്യാഗ്രഹം സമാപിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷം കെപിസിസിയുടെ നേതൃത്വത്തില്‍ നവംബര്‍ 23ന് വൈക്കത്ത്  (7 hours ago)

തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയിലുള്ള കെ.എസ്.ഇ.ബി. ഓഫീസുകള്‍‍‍‍‍ക്ക് അവധി  (8 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ  (9 hours ago)

ശത്രുക്കളുടെ അടിവേര് പിഴുതെറിയാൻ മിടുക്കൻ;  (9 hours ago)

ജനം ഇളകി, വൈഷ്ണയെ തൊട്ട മേയറിന്റെ കിളിപാറിച്ച് CPM  (10 hours ago)

പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്‍... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍  (10 hours ago)

ഷാജി കൈലാസിൻ്റെ വരവ് ഫുൾ പായ്ക്കപ്പ്  (10 hours ago)

പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി  (10 hours ago)

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണു  (10 hours ago)

ISRAEL IDF ഹമാസിന്റെ കൂറ്റൻ തുരങ്കം  (11 hours ago)

Hospital-wedding- ആശുപത്രി വിവാഹവേദിയായി  (11 hours ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി  (12 hours ago)

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (12 hours ago)

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല;  (13 hours ago)

Malayali Vartha Recommends