സൗദിയില്‍ ഒരാഴ്ച മുമ്പ് കാണാതായ മലയാളിയുടെ മൃതദേഹം കനാലില്‍ കണ്ടെത്തി

ഒരാഴ്ച മുമ്പ് കാണാതായ മലയാളിയുടെ മൃതദേഹം സൗദി അറേബ്യയിലെ ഒരു കനാലില്‍ കണ്ടെത്തി. കിഴക്കന്‍ പ്രവിശ്യയിലെ നാബിയയിലെ താമസ സ്ഥലത്ത് നിന്ന് കാണാതായ കൊല്ലം ബീച്ച് വാര്‍ഡില്‍ ജോസഫ് ജോണ്‍സന്റെ മൃതദേഹമാണ് കനാലില്‍ കണ്ടെത്തിയത്. കടപ്രം പുറംപോക്കില്‍ ജോന്‍സന്‍ ആന്റണിയുടേയും അശ്വാമ്മയുടേയും മൂന്നാമത്തെ മകനാണ് ജോസഫ് ജോണ്‍സന്‍. ഇയാള്‍ കനാലിന്റെ തീരത്തു നില്‍ക്കുന്നതും താഴേക്ക് വീഴുന്നതുമായി സിസിടിവി ദൃശ്യങ്ങള്‍ തൊട്ടടുത്ത കെട്ടിടത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
ഏഴ് വര്‍ഷമായി നാബിയയിലെ ഇസ്തിറാഹയില്‍ ജീവനക്കരനായിരുന്നു ജോസഫ്. ഇദ്ദേഹത്തിന് ഇടയ്ക്കിടെ അപസ്മാരം ഉണ്ടാകാറുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ഒരു മാസം മുമ്ബ് അപസ്മാരം ഉണ്ടായി മറിഞ്ഞു വീണ ജോസഫിന്റെ കൈ ഒടിഞ്ഞിരുന്നു. അത് സുഖമായതിന് ശേഷം പത്തു ദിവസം മുമ്ബാണ് വീണ്ടും ജോലിയില്‍ കയറിയത്. എന്നാല്‍ ജോലിക്കു കയറി രണ്ടു ദിവസത്തിനകം ജോസഫിനെ കാണാതാകുകയായിരുന്നു. ഇതേത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെ ജോസഫ് ജോണ്‍സന്‍ താമസിച്ചിരുന്ന കെട്ടിടത്തിന് പിന്നിലുള്ള കനാലില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ സുഹൃത്തായ ഉത്തര്‍പ്രദേശ് സ്വദേശി കനാലില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം കനാലില്‍ നിന്ന് പുറത്തെടുത്തത്. തുടര്‍ന്ന് കനാലിന് സമീപത്തെ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് ഇയാള്‍ കനാലിലേക്ക് വീണതാണെന്ന് വ്യക്തമായത്. കനാലിനരികിലേക്ക് പോകുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴാന്‍ തുടങ്ങുമ്പോള്‍ കനാലിന്റെ കൈവരിയില്‍ പിടിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പിടിക്കാനാകാതെ കനാലിലേക്ക് വീഴുകയായിരുന്നു. അപസ്മാരം ഉണ്ടായാതാകമെന്നാണ് പൊലീസ് സംശയിക്കുന്നത്.
https://www.facebook.com/Malayalivartha