ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നേരിട്ടുള്ള പ്രവേശനവിലക്ക് തുടരുമെന്ന് യു.എ.ഇ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 16 രാജ്യങ്ങള്‍ക്കാണ് ഏപ്രില്‍ 24 മുതല്‍ നേരിട്ട് പ്രവേശന വിലക്കേര്‍പ്പെടുത്തിയത്

യാത്രാ വിലക്കില്‍ വലയുന്ന പ്രവാസികള്‍ക്ക് വീണ്ടും വീണ്ടും തിരിച്ചടി നല്‍കുന്ന മനോഭാവമാണ് ഗള്‍ഫ് രാജ്യങ്ങള്‍ സ്വീകരിക്കുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നേരിട്ടുള്ള പ്രവേശനവിലക്ക് തുടരുമെന്ന് യു.എ.ഇ അറിയിച്ചതോടെ വളരെയധികം സമ്മര്‍ദ്ദ ത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരിക്കുകയാണ്.
ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി.സി.എ.എ.). കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 16 രാജ്യങ്ങള്‍ക്കാണ് ഏപ്രില്‍ 24 മുതല്‍ നേരിട്ട് പ്രവേശന വിലക്കേര്‍പ്പെടുത്തിയത്.
വിവിധ രാജ്യങ്ങളിലെ കോവിഡ് സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നും സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. ഇന്ത്യയ്ക്കുപുറമേ അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, കോംഗോ, ഇന്‍ഡൊനീഷ്യ, ലൈബീരിയ, നമീബിയ, നേപ്പാള്‍, നൈജീരിയ, പാകിസ്താന്‍, യുഗാണ്‍ഡ, സിയെറാ ലിയോണ്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വിയറ്റ്‌നാം, സാംബിയ എന്നിവയാണ് മറ്റുരാജ്യങ്ങള്‍.
നയതന്ത്ര പ്രതിനിധികള്‍, ചികിത്സയ്ക്കുവേണ്ടി അടിയന്തരയാത്ര ആവശ്യമുള്ളവര്‍ ഒഴികെയുള്ള സ്വദേശികള്‍ക്ക് ഈ രാജ്യങ്ങളിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ യാത്രാനിയന്ത്രണവും കൊണ്ടുവന്നിരിക്കുകയാണ്.
പുതിയ കോവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ചാണ് യാത്രാവിലക്ക് നീട്ടുന്നത്. ഓരോ രാജ്യത്തെയും അവസ്ഥകള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചുവരുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും ജി.സി.എ.എ. വിശദമാക്കി.
ലക്ഷക്കണക്കിന് പ്രവാസികളാണ് യാത്രാവിലക്കിനെത്തുടര്‍ന്ന് അനിശ്ചിതത്വത്തില്‍ കഴിയുന്നത്. വിസക്കാലാവധി കഴിഞ്ഞും തൊഴില്‍ നഷ്ടപ്പെട്ടും മടക്കയാത്രയ്ക്ക് വഴിയില്ലാത്ത ഒട്ടേറെപ്പേരാണുള്ളത്. യാത്രാനിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയില്‍ കഴിയുന്നവരും ധാരാളമാണ്.
അര്‍മീനിയ, ഉസ്‌ബെക്കിസ്താന്‍ തുടങ്ങി യു.എ.ഇ.യുടെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ 14 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി യു.എ.ഇ.യിലേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലും കാര്യമായ വര്‍ധനയാണ് ഇപ്പോഴുള്ളത്. രണ്ടുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ആളുകള്‍ ഇത്തരത്തില്‍ യു.എ.ഇ.യിലേക്ക് പോകുന്നത്. ചാടിക്കളിക്കുന്ന തീരുമാനം പ്രവാസികളെ വല്ലാതെ വലയ്ക്കുന്നു എന്നതാണ് പകല്‍ പോലെ സത്യം.
https://www.facebook.com/Malayalivartha