Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

സൗദിയിൽ വിപുലമായ ഒരുക്കം, പ്രതിസന്ധിയും നിയന്ത്രണങ്ങളും പതിയെ നീങ്ങിയത് ഈ റമദാനിൽ, വിദേശ ടൂറിസ്റ്റുകള്‍ക്ക് വിസാനടപടി ചട്ടം ലളിതമാക്കി

05 MAY 2022 05:42 PM IST
മലയാളി വാര്‍ത്ത

സൗദി സംസ്കാരത്തിന്‍റെ കാഴ്ചകളിലേക്ക് ലോക വിനോദസഞ്ചാരികളെ ക്ഷണിച്ചിരിക്കുകയാണ് സൗദി. രണ്ട് വര്‍ഷത്തെ കൊവിഡ് ഇ‌‌‌‌ടവേളയ്ക്ക് ശേഷം രാജ്യത്തിന്‍റെ ബഹുമുഖ പൈതൃക കാഴ്ചകളും വിനോദസഞ്ചാര കേന്ദ്രങ്ങളും കാണാന്‍ വിദേശ സഞ്ചാരികള്‍ ധാരാളമായി എത്തുമെന്ന കണക്കുകൂട്ടലില്‍ സൗദി ടൂറിസം വകുപ്പ് വിപുലമായ ഒരുക്കമാണ് നടത്തുന്നത്.

2019 സെപ്റ്റംബറില്‍ രാജ്യത്തിന്‍റെ സാംസ്‌കാരിക ടൂറിസം മേഖലയെ ഉണര്‍ത്തുന്നതിനായി 50ലധികം രാജ്യങ്ങളിലെ പൗരന്മാര്‍ക്കായി ടൂറിസ്റ്റ് വിസ നല്‍കുന്ന നടപടി സൗദി ആരംഭിച്ചിരുന്നു.എന്നാല്‍, 2020ന്‍റെ തുടക്കത്തില്‍ കോവിഡ് മൂലം എല്ലാ അന്താരാഷ്ട്ര യാത്രകളും വിലക്കപ്പെട്ടു. അതിനുശേഷം മഹാമാരിയുടെ പ്രതിസന്ധിയും നിയന്ത്രണങ്ങളും പതിയെ നീങ്ങിയത് ഈ റമദാനിലായിരുന്നു.

ടൂറിസ്റ്റ് വിസ ഉപയോഗിച്ച്‌ സഞ്ചാരികളെ സ്വീകരിക്കാനുള്ള അവസരമായി
റമദാൻ മാറിയെങ്കിലും ബിസിനസ് മേഖല മാന്ദ്യത്തിന്‍റെ പിടിയിലാണെങ്കിലും ടൂറിസം മേഖല പുരോഗതിയുടെ പാതയില്‍ തന്നെയാണ് പോകുന്നത്.വിദേശ വിനോദ സഞ്ചാരികള്‍ക്ക് സൗദിയുടെ റമദാന്‍ പാമ്പര്യങ്ങളും അറബ് സംസ്‌കാരങ്ങളും നേരിട്ട് അനുഭവിക്കാന്‍ കഴിയുന്നു.

റമദാനിലെ സമൂഹ നോമ്പുതുറയും അത്താഴരീതികളും കണ്ട് മനസ്സിലാക്കാനും ടൂറിസ്റ്റുകള്‍ക്ക് ഇതിലൂടെ കഴിയുന്നു. വിദേശ ടൂറിസ്റ്റുകള്‍ക്ക് സൗദിയുടെ ചരിത്രപരവും പ്രകൃതിദത്തവുമായ കാഴ്ചകള്‍ ഏറെ അനുഭൂതി പകര്‍ന്നുനല്‍കുന്നു. സൗദിയുടെ പരമ്പരാഗത സംസ്‌കാരവും അറബ് ജീവിതരീതികളും വിദേശ സഞ്ചാരികള്‍ക്ക് പകരാന്‍ ഉതകുന്ന സംവിധാനം ടൂറിസം മേഖലയില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നതായി വിലയിരുത്തുന്നു. പരമ്പരാഗത ഭക്ഷണം കഴിക്കാനും സഞ്ചാരികള്‍ക്ക് അവസരം ലഭിക്കുന്നു.

മനുഷ്യവാസത്തിന്‍റെ രണ്ടായിരം വര്‍ഷങ്ങളുടെ ചരിത്രം പേറുന്ന ലോകത്തിലെ ഏറ്റവും വലിയ തുറന്ന മ്യൂസിയങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന അല്‍ഉലയാണ് വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഒരിടം. 300 വര്‍ഷത്തോളം പഴക്കമുള്ള റിയാദിനടുത്തുള്ള പുരാതന നഗരമായ ദറഇയ, അസീറിലെ റിജാല്‍ അല്‍മ, യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടംപിടിച്ച മദാഇന്‍ സ്വാലിഹ്, ജിദ്ദയിലെ അല്‍ബലദ് പൈതൃക നഗരി, സൗദിയുടെ സ്വപ്നനഗര പദ്ധതിയായ നിയോം സിറ്റി, ജീസാനിലെ മത്സ്യബന്ധന കേന്ദ്രങ്ങള്‍, അബഹയിലെ വൈവിധ്യമാര്‍ന്ന മലനിരകള്‍ തുടങ്ങിയവയെല്ലാം വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു.

വിദേശ ടൂറിസ്റ്റുകള്‍ക്ക് വേണ്ട വിവരം നല്‍കാന്‍ ഔദ്യോഗിക ടൂറിസ്റ്റ് ഗൈഡുകളെ ഒരുക്കിക്കഴിഞ്ഞു. വിദേശ ടൂറിസ്റ്റുകള്‍ക്ക് വിസാനടപടി ചട്ടം ലളിതമാക്കിയതും ടൂറിസ്റ്റുകള്‍ക്ക് സൗദിയിലെത്താന്‍ വഴിയൊരുക്കുന്നു. സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ശ്രമിക്കുന്ന എല്ലാ മേഖലകളിലും ടൂറിസം വികസന കൗണ്‍സിലിന്‍റെ ചാപ്റ്ററുകള്‍ ആരംഭിക്കാന്‍ ഈ മാസം ആദ്യം സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (13 minutes ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (6 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (7 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (7 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (8 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (11 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (11 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (13 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (13 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

Malayali Vartha Recommends