സ്വർണ്ണക്കടത്ത് കേസിൽ പിടിമുറുക്കി കേന്ദ്രം; സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരും; എൻ ഐ എ കേസ് അന്വേഷിക്കും; ശിവശങ്കറിനെ തിരിച്ചെടുക്കാൻ അനുമതി നൽകിയിട്ടില്ല; ലോക്സഭയിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര ധനസഹായ മന്ത്രി

സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായകമായ ചില തീരുമാനങ്ങളുമായി കേന്ദ്രം രംഗത്ത് വന്നിരിക്കുകയാണ്. കേസിൽ എൻ ഐ എ അന്വേഷണം തുടരുമെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടരാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത് . സ്വർണ്ണ കടത്ത് കേസിൽ കേന്ദ്രം പിടിമുറുക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
കേന്ദ്ര ധനസഹായ മന്ത്രിയാണ് ലോക്സഭയിൽ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല ശിവശങ്കറിനെ തിരിച്ചെടുക്കാൻ അനുമതി നൽകിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരിക്കുകയാണ്. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകൾ കേന്ദ്രം ഗൗരവകരമായി എടുത്തത് കൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ അത് എങ്ങനെ പോകും എന്നത് ശ്രദ്ധേയമായ കാര്യമാണ്.
കുറ്റകൃത്യങ്ങളിൽ മുഖ്യമന്ത്രി, കുടുംബാംഗങ്ങൾ, നളിനി നെറ്റോ എന്നിവർക്കും പങ്കുണ്ടെന്ന തരത്തിലുള്ള വെളിപ്പെടുത്തലായിരുന്നു സ്വപ്ന നടത്തിയത്. മുൻമന്ത്രി കെ.ടി.ജലീൽ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, സെക്രട്ടറി സി.എം.രവീന്ദ്രൻ എന്നിവരുടെ മൊഴികൾ അന്വേഷണ സംഘങ്ങൾ മുൻപ് രേഖപ്പെടുത്തിയിരുന്നു.
കേന്ദ്ര ഏജൻസികൾ മുൻപാകെ പലപ്പോഴായി വെളിപ്പെടുത്തിയ കാര്യങ്ങളിൽ വേണ്ടവിധം അന്വേഷണം നടത്തിയില്ലെന്ന ആരോപണത്തോടെയാണ് സ്വപ്ന മജിസ്ട്രേട്ട് മുൻപാകെ ഈ രഹസ്യമൊഴി നൽകിയത്. ഇതിനു ശേഷം വമ്പൻ വിവാദങ്ങൾ ഉണ്ടായി. കേന്ദ്രം വെളിപ്പെടുത്തലുകൾ ഗൗരവകരമായി കാണുന്നില്ല എന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha