Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....

ടിക്കറ്റ് ഉണ്ടായിട്ടും യാത്രാനുമതി നിഷേധിച്ചു...! വിവാഹത്തിന് എത്താനായില്ല, എയർ ഇന്ത്യയ്ക്ക് വമ്പൻ പണകൊടുത്ത് യാത്രക്കാരൻ, ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

10 MARCH 2023 04:13 PM IST
മലയാളി വാര്‍ത്ത

എയർ ഇന്ത്യവന്നു വന്ന് പണി ഇരന്നുവാങ്ങുകയാണ്. യാത്രക്കാരെ ബുദ്ധിമൂട്ടിലാക്കുന്ന നടപടിപടികൾക്ക് മുട്ടൻ പണികിട്ടിയിരിക്കുകയാണ് വിമാനകമ്പനിക്ക്. ടിക്കറ്റ് ഉണ്ടായിട്ടും യാത്രാനുമതി നിഷേധിച്ച സംഭവത്തിൽ എയർ ഇന്ത്യ അടപടലം പെട്ടിരിക്കുകയാണ്. ടിക്കറ്റിന്റെ പൈസ മാത്രമല്ല ലക്ഷങ്ങൾ യാത്രക്കാരന് നഷ്ടപരിഹാരം നൽകാനാണ് വിധി. മുൻകൂട്ടി ബുക്ക് ചെയ്ത യാത്രാടിക്കറ്റ് ഉണ്ടായിട്ടും യാത്രാനുമതി നിഷേധിച്ചതിനാൽ മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാനാകാതെ പോയ യാത്രക്കാരന് എയർ ഇന്ത്യ ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി വന്നിരിക്കുന്നത്.

കോട്ടയം ജില്ലാ ഉപഭോക്‌തൃ തര്‍ക്കപരിഹാര കമ്മീഷനാണ് നഷ്ടപരിഹാരം വിധിച്ചത്. ഉദയനാപുരം തെനാറ്റ്‌ ആന്റണി എന്നാൾക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ലോകത്തെ ഏറ്റവും വലിയ വിമാനം വാങ്ങൽ കരാറുകളിലൊന്നിൽ ഒപ്പിട്ട് വ്യോമയാന മേഖലയിലെ തിളക്കമുള്ള കമ്പനികളിലൊന്നായി മാറിയ അവസരത്തിൽ എയർ ഇന്ത്യയ്ക്ക് വൻ തിരിച്ചടിയായിരിക്കുകയാണ് ഈ സംഭവം. 2018 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 2018 ഓഗസ്‌റ്റ്‌ 25 ന്‌ കൊച്ചിയില്‍നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് ആന്റണി ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തത്.

ഓഗസ്‌റ്റ്‌ 28 ന്‌ ഇംഗ്ലണ്ടിലെ ബര്‍മിങ്‌ഹാമില്‍ നടക്കുന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു ഇത്. എന്നാൽ കൊച്ചിയില്‍ നിന്ന് യാത്രചെയ്യാനാവാതെ വന്നതോടെ ഡല്‍ഹിയില്‍നിന്നുള്ള മറ്റൊരു വിമാനത്തില്‍ ആന്റണി ടിക്കറ്റ്‌ വാങ്ങി. ബ്രിട്ടനില്‍ സ്‌ഥിരതാമസ പെര്‍മിറ്റുള്ള ആന്റണി രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ബ്രിട്ടനു പുറത്ത്‌ താമസിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ യാത്ര വിലക്കുകയായിരുന്നു.

ഇതോടെ കൊച്ചിയിലേക്ക് മടങ്ങിയ ആന്റണി തൊട്ടടുത്ത ദിവസം ഖത്തര്‍ എയര്‍വേയ്‌സില്‍ ദോഹ വഴി മാഞ്ചസ്‌റ്ററിലും പിന്നീട്‌ റോഡുമാര്‍ഗം ബര്‍മിങ്‌ഹാമിലും എത്തിയപ്പോഴേക്കും മകന്റെ വിവാഹം കഴിഞ്ഞിരുന്നു. ഇതോടെയാണ് എയർഇന്ത്യയ്ക്കെതിരെ പരാതിയുമായി നൽകിയത്. കേസിൽ വാദംകേട്ട വി.എസ്‌. മനുലാല്‍ പ്രസിഡന്റും ആര്‍. ബിന്ദു, കെ.എം.ആന്റോ എന്നിവര്‍ അംഗങ്ങളുമായുളള ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനാണ് ആന്‍റണിക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടത്‌.

അതേസമയം, എയര്‍ ഇന്ത്യ വിമാനത്തില്‍ സ്ത്രീയുടെ ദേഹത്ത് യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ പിഴ ചുമത്തിയിരുന്നു . യാത്രക്കാരിയുടെ പരാതിയില്‍ നടപടിയെടുക്കാന്‍ വൈകിയതിനാണ് എയര്‍ ഇന്ത്യയ്ക്ക് പിഴ ചുമത്തിയത്. വിമാന സര്‍വീസുകളുടെ ഡയറക്ടര്‍ വസുധ ചന്ദ്രയ്ക്ക് മൂന്നു ലക്ഷം രൂപ പിഴയും ചുമത്തി. കൂടാതെ വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...  (6 minutes ago)

പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...  (17 minutes ago)

ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...  (25 minutes ago)

മോട്ടിവേഷൻ സ്പീക്കറായി സോഷ്യൽ മീഡിയയിൽ വൈറൽ!! യഥാർത്ഥ ജോലി തട്ടിപ്പ്... പാവപ്പെട്ട മനുഷ്യരെ വലവീശി പിടിച്ച് നേടിയത് കോടികൾ.. ഒടുവിൽ പോലീസ് വലയിലായി പാർവതി മായ ഷാജിയെന്ന പെരുംകള്ളി  (49 minutes ago)

വിവാദ വിമാന യാത്ര;സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി  (1 hour ago)

ചില വ്യക്തികള്‍ നല്‍കുന്ന തെറ്റായ പ്രവണത പാര്‍ട്ടിയെ മുഴുവന്‍ ബാധിക്കുന്നുവെന്ന് ഇ പി ജയരാജന്‍  (1 hour ago)

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (3 hours ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (3 hours ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (3 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (4 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (5 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (5 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (6 hours ago)

Malayali Vartha Recommends