ഉംറ നിര്‍വഹിക്കാന്‍ പോയ യാത്ര അന്ത്യയാത്രയായി... സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

കണ്ണീരടക്കാനാവാതെ... സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യമുണ്ടായി.
പാലക്കാട് തോട്ടത്തുപറമ്പില്‍ ഫൈസലിന്റെ മക്കളായ അബിയാന്‍ (ഏഴ്), അഹിയാന്‍ (നാല്), ഭാര്യാ മാതാവ് സാബിറ എന്നിവരാണ് ദാരുണമായി മരിച്ചത്. ഖത്തറില്‍ നിന്നും സൗദിയിലേക്ക് ഉംറ നിര്‍വ്വഹിക്കാന്‍ പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
മൂന്നുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഫൈസല്‍, ഭാര്യ സുമയ്യ, ഭാര്യാപിതാവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സുമയ്യയുടെ പരിക്ക് ഗുരുതരമല്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫൈസലിനേയും ഭാര്യാപിതാവിനേയും കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റിയേക്കും.
ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നിന്നും ഉംറ നിര്‍വ്വഹിക്കാനായി ഇന്നലെ രാവിലെയാണ് സംഘം സൗദിയിലേക്ക് പോയത്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം ആശുപത്രിയിലാണ്.
അതേസമയം സൗദിയില്‍ മക്ക കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ ജോലി ചെയ്തിരുന്ന ഫൈസല്‍ നാല് വര്‍ഷം മുമ്പാണ് ദോഹയിലേക്ക് താമസം മാറിയത്.
https://www.facebook.com/Malayalivartha