അയര്‍ലന്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

അയര്‍ലന്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും. കാന്‍സര്‍ ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന അയര്‍ലന്‍ഡ് മലയാളി ജിത മോഹനന്‍ (42) ആണ് അന്തരിച്ചത്. ഡബ്ലിനിലെ ബ്യൂമോണ്ട് ഹോസ്പിറ്റലില്‍ ചികിത്സയില്‍ തുടരവേയാണ് അന്ത്യമുണ്ടായത്.
ഡബ്ലിന്‍ സിറ്റി വെസ്റ്റില്‍ താമസിച്ചു വരികയായിരുന്നു ജിതയും ഭര്‍ത്താവ് ഹരീഷ് കുമാറും. ജിത പാലക്കാട് സ്വദേശിനിയും ഹരീഷ് തൃശൂര്‍ സ്വദേശിയുമാണ്. മകന്‍: തന്മയി.
അതേസമയം ഒരു വര്‍ഷത്തിലേറേയായി ജിത കാന്‍സര്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം നാട്ടില്‍ വെച്ച് നടത്താനാണ് തീരുമാനം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് മൃതദേഹം നാട്ടില്‍ എത്തിച്ചേക്കും. ജിതയുടെ കുടുംബത്തെ സഹായിക്കുന്നതിനായി അയര്‍ലന്‍ഡിലെ മലയാളി സംഘടനകള്‍ രംഗത്തുണ്ട്.
"
https://www.facebook.com/Malayalivartha
























