Widgets Magazine 

08
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..


കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ താവളമടിച്ച് 96 മുട്ടകള്‍ ഇട്ട് സംരക്ഷിച്ച കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പ്.. ശാസ്ത്രീയ നിരീക്ഷണം ലോകശ്രദ്ധ നേടുന്നു...

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന: പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിൽ ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ കേരള ഹൈക്കോടതി നിർദേശം

08 NOVEMBER 2026 11:48 AM IST
മലയാളി വാര്‍ത്ത

നോർക്ക കെയർ 2026–27 ഇൻഷുറൻസ് പദ്ധതിയിലെ  പ്രീമിയം വർധനക്കെതിരെ പ്രവാസി ലീഗൽ സെൽ  ഗ്ലോബൽ പ്രസിഡണ്ട് അഡ്വ ജോസ് അബ്രഹാമിൻ്റെ നേതൃത്വത്തിൽ പ്രവാസി ലീഗൽ സെൽ നൽകിയ റിട്ട് ഹർജിയിൽ, എത്രയും വേഗം പരമാവധി  ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ബഹു. കേരള ഹൈക്കോടതി നിർദ്ദേശം നൽകി. പ്രവാസി ലീഗൽ സെല്ലിനോടൊപ്പം മുസ്തഫ തൊണ്ടിയിൽ, അബ്ദുൾ ഹക്കീം എന്നിവരാണ് കോടതിയെ സമീപിച്ചത്..വിഷയവുമായി ബന്ധപ്പെട്ട് പ്രവാസി ലീഗൽ സെൽ സമർപ്പിച്ച നിവേദനം  നോർക്ക വകുപ്പ് സെക്രട്ടറി പരിഗണിച്ച്, ഹർജിക്കാരെയും  മറ്റ് ബന്ധപ്പെട്ട കക്ഷികളുമായും ഹീയറിങ്   നടത്തിയതിനുശേഷം  ശേഷം, നിയമാനുസൃതമായി തീരുമാനം എടുക്കണമെന്നാണ് ഹൈക്കോടതി നിർദേശിക്കുന്നത്. സർട്ടിഫൈഡ് കോപ്പി ലഭിക്കുന്ന തീയതി മുതൽ എത്രയും പെട്ടെന്ന്, പരമാവധി ആറാഴ്ചയ്ക്കകം തീരുമാനം എടുക്കേണ്ടതാണ്.ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണനാണ് വിധി പുറപ്പെടുവിച്ചത്.


2025–26ൽഗ്രൂപ്പ് അടിസ്ഥാനത്തിൽ നൽകിയിരുന്ന ഇൻഷുറൻസ് കവറേജ് 2026-27 വർഷത്തിൽ  പ്രായാധിഷ്ഠിത സംവിധാനത്തിലൂടെ വലിയ തോതിൽ ഉയർത്തിയതിനെതിരെയാണ് പ്രവാസി ലീഗൽ സെൽ കോടതിയെ സമീപിച്ചത്. നിലവിലെ പ്രവാസി ഗുണഭോക്താക്കളുടെ ഇൻഷുറൻസ് തുടർച്ച, പ്രീമിയം വർധനയുടെ യുക്തിസഹമായ ന്യായീകരണം, ആവശ്യമായ മുൻകൂർ അറിയിപ്പ് ,  എന്നിവയാണ് ഹർജിയിൽ പ്രധാനമായി ഉന്നയിച്ചത്.


നോർക്ക കെയർ 2026–27 പദ്ധതിയിൽ പുതുതായി കൊണ്ടുവന്ന പ്രായാധിഷ്ഠിത പ്രീമിയം സംവിധാനം പ്രവാസികൾക്ക് അതിഭീമമായ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. 2025–26 വർഷത്തിൽ 5 ലക്ഷം രൂപ ഫാമിലി ഹെൽത്ത് കവറേജിന് 13,411 രൂപ ആയിരുന്നു പ്രീമിയം; എന്നാൽ 2026–27ലെ പുതിയ വയസ്സ് അടിസ്ഥാനത്തിലുള്ള സംവിധാനത്തിൽ 51–60 വയസ്സിൽ 35,664 രൂപയും 61–70 വയസ്സിൽ 44,718 രൂപയും നൽകേണ്ടിവരുന്നു, അതായത് നിലവിലെ പല പ്രവാസി കുടുംബങ്ങൾക്കും ഏകദേശം 166 മുതൽ 233 ശതമാനം വരെ പ്രീമിയം വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇത് സാധാരണ വാർഷിക വർധനയല്ല, കഴിഞ്ഞ വർഷത്തെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പ്രീമിയം രീതിയിൽ നിന്ന് വയസ്സ് അടിസ്ഥാനത്തിലുള്ള സംവിധാനത്തിലേക്കുള്ള അടിസ്ഥാനപരമായ മാറ്റമാണ്. കൂടാതെ, പ്രീമിയം പുതുക്കൽ  സംബന്ധിച്ച് കുറഞ്ഞത് 45 ദിവസം മുൻകൂർ അറിയിപ്പ് നൽകണമെന്ന വ്യവസ്ഥ ഉണ്ടായിരിക്കെ, പുതിയ നിരക്കുകൾ നിലവിലെ പോളിസി അവസാനിക്കുന്നതിന് കേവലം നാല് ദിവസം മുമ്പാണ് അറിയിച്ചത്; നിലവിലെ പോളിസി 31 ഒക്ടോബർ 2026ന് അവസാനിക്കുകയും പുതിയ സംവിധാനം 1 നവംബർ 2026 മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തതിനാൽ പ്രവാസികൾക്ക് ആവശ്യമായ തീരുമാനം എടുക്കാനോ  , മറ്റ് കമ്പനികൾ ഉയർന്ന പ്രീമിയത്തിൽ  നൽകുന്ന  ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യങ്ങൾ താരതമ്യം ചെയ്യുന്നതിനും  മതിയായ സമയം ലഭിച്ചില്ല. അതുകൊണ്ട് പുതിയ പ്രായാധിഷ്ഠിത പ്രീമിയം സംവിധാനം അടിയന്തരമായി പിൻവലിച്ച് മുൻവർഷത്തെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സംവിധാനം തുടരുകയും നിലവിലെ പോളിസി പരിരക്ഷ തടസ്സമില്ലാതെ നീട്ടുകയും ചെയ്യണമെന്നാണ്  പ്രവാസി ലീഗൽ സെൽ നോർക്ക സെക്രട്ടറിക്ക് കൊടുത്ത നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നത്.    
പ്രവാസികളുടെ താൽപര്യം സംരക്ഷിക്കുന്ന തരത്തിൽ നോർക്ക വകുപ്പ് ഉടൻ ഹിയറിംഗ് നടത്തി ന്യായമായ തീരുമാനം എടുക്കണമെന്ന് പ്രവാസി ലീഗൽ സെൽ  കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ്, ബിജു സ്റ്റീഫൻ, ഷൈജിത്ത് എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന: പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിൽ ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ കേരള ഹൈക്കോടതി നിർദേശം  (17 minutes ago)

അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യ-പാക് ബ്ലോക്ക്ബസ്റ്റർ പോരാട്ടം... ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു  (21 minutes ago)

കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും  (38 minutes ago)

മദ്ധ്യ ജപ്പാനിൽ ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ ഇരുപതിലധികം പേർക്ക് പരുക്ക്.... 5.7 തീവ്രത രേഖപ്പെടുത്തി  (52 minutes ago)

പെട്രോളിലെ എഥനോൾ അളവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പരിശോധന നാളെ... നാല് ജില്ലകളിലെ അഞ്ച് വീതം പെട്രോൾ പമ്പുകളിലാണ് പരിശോധന നടത്തുക  (1 hour ago)

ചിത്തിര ആട്ടവിശേഷ പൂജകൾക്കായി നട തുറന്ന സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... നട തുറന്നതു മുതൽ പ്രസാദവിതരണ കൗണ്ടറുകളിൽ വൻ തിരക്ക്  (1 hour ago)

ഇന്ത്യക്ക് കോമൺവെൽത്ത് ഗെയിംസ് വനിതാ ഹോക്കി കിരീടം നേടിക്കൊടുത്ത പരിശീലകൻ ഗുർദിയാൽ സിങ് ഭാംഗു അന്തരിച്ചു....  (2 hours ago)

കച്ചേരിക്കിടെ കുഴഞ്ഞു വീണു... മൃദംഗവിദ്വാൻ ശ്രീധർ പാർത്ഥസാരഥിയ്ക്ക് വിട നൽകി സംഗീതലോകം...  (2 hours ago)

ചൈനീസ് അതിർത്തിക്കു സമീപം ചരിത്ര നേട്ടവുമായി ഇന്ത്യൻ വ്യോമസേന...  (2 hours ago)

സങ്കടക്കാഴ്ചയായി... സ്‌കൂട്ടറിനു പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

ശബരിമല തീർത്ഥാടന കാലയളവിൽ ഭക്തർക്ക് പൂർണ സുരക്ഷയും മികച്ച സൗകര്യങ്ങളും ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കി വരികയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

ലാ ലിഗയിൽ വലൻസിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് റയൽ മാഡ്രിഡ്...  (3 hours ago)

വീടുകൾക്ക് സ്ഥിരം നമ്പർ നൽകുന്ന പദ്ധതി നടപ്പാക്കാൻ തദ്ദേശവകുപ്പ്... വാർഡ് മാറിയാലും ഇനി വീട്ടുനമ്പർ മാറില്ല  (3 hours ago)

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്– -ന്യൂ ഇയർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയായി ഉയർത്തി  (3 hours ago)

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരം...  (3 hours ago)

Malayali Vartha Recommends