നാട്ടിലെത്തി മണിക്കൂറുകൾ....! വീടിന് പുറത്ത് നിലവിളി, പ്രവാസിയെ നടുക്കി ഭാര്യയുടെ കടുംകൈ

ഏതാനും ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസിയുടെ ഭാര്യ ജീവനൊടുക്കി. കണ്ണൂർ തില്ലങ്കേരിയിലാണ് സംഭവം. പ്രീ പ്രൈമറി സ്‌കൂള്‍ അധ്യാപികയെയാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവാസിയായ പി.കെ.പ്രസാദിന്റെ ഭാര്യ കെ. ഡി. ബിനിത (36) യാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. ഗള്‍ഫിലായിരുന്ന പി.കെ. പ്രസാദ് രണ്ട് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. സംഭവത്തെ കുറിച്ചു അസ്വാഭാവികമരണത്തിന് പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. വീടിനു പുറത്ത് വെച്ച് ദേഹമാസകലം തീപ്പൊള്ളലേറ്റ ബിനിതയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മക്കള്‍: അമല്‍ പ്രസാദ്, അമയ പ്രസാദ്. പരിയാരം കണ്ണൂര്‍ ഗവ.മെഡി.കോളജില്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ശനിയാഴ്ച്ച ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.
https://www.facebook.com/Malayalivartha
























