Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

5500 ൽ താഴെ ടിക്കറ്റ് നിരക്ക്, പ്രവാസികളേ...വേ​ഗം നാട്ടിലേക്ക് വിട്ടോ...! നിരക്ക് കുത്തനെ ഉയർന്നിരിക്കുന്ന ഈ സമയത്ത് പ്രവാസികൾക്ക് വമ്പൻ ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ്

13 APRIL 2023 12:28 PM IST
മലയാളി വാര്‍ത്ത

സ്കൂൾ അവധിയും വിഷു, പെരുന്നാൾ ഉൽസവ സീസണും ഒരുമിച്ച് എത്തിയതോടെ നിരവധി പ്രവാസികളാണ് നാട്ടിലേക്ക് തിരിക്കാൻ ഒരുങ്ങിയത്. എന്നാൽ ടിക്കറ്റ് നിരക്ക് കണ്ടതോടെ പലരും യാത്ര മാറ്റിവയ്ച്ചു. ദിവസങ്ങൾക്കുള്ളിൽ തന്നെ മൂന്നിരട്ടിയിലേറെയാണ് നിരക്ക് വർധിച്ചത്. വേനൽക്കാല ഷെഡ്യൂളിൽ നിരവധി എയർ ഇന്ത്യ വിമാനങ്ങൾ സർവീസ് അവസാനിപ്പിച്ചതും പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി. എന്നാൽ നിരക്ക് കുത്തനെ ഉയർന്നിരിക്കുന്ന ഈ സമയത്ത് പ്രവാസികൾക്ക് വമ്പൻ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്സ്.

കേരളത്തിലെ പ്രധാനപ്പെട്ട രണ്ട് സെക്റ്ററുകളിലേക്കാണ് ഈ ഓഫർ. കൊച്ചി, കോഴിക്കോട് എന്നീ സെക്ടറിലേക്കാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 240 റിയാലിന് വൺവെ ടിക്കറ്റ് നിങ്ങൾക്ക് സ്വന്തമാക്കാം. സൗദിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും സർവീസ് കേരളത്തിലേക്ക് ഉണ്ട്. ഇന്ത്യ രൂപ 5500ൽ താഴെ വരും നിരക്ക്. കിഴക്കൻ സൗദിയിൽ നിന്നും കോഴിക്കോട് സെക്ടറിലേക്ക് ഏറ്റവും കുറഞ്ഞ നിരക്ക്.

240 റിയാൽ ഓഫർ ഈ മാസം പല ദിവസങ്ങളിലും ലഭിക്കും. ഏപ്രിൽ 25, 26, ദിവസങ്ങളിൽ 240 റിയാലിന് ടിക്കറ്റ് ലഭിക്കും, ഏപ്രിൽ 27, 30 തിയ്യതികളിൽ 350 റിയാലിനും ദമാമിൽ നിന്ന് കരിപ്പൂരിലേക്ക് ടിക്കറ്റുകൾ ലഭിക്കും. രാത്രി 12:10 ന് ദമാമിൽ നിന്ന് വരുന്ന വിമാനം രാവിലെ 07:05 നാണ് കോഴിക്കോട് എത്തുക.ഹാൻഡ് ബാഗിന് പുറമെ 30 കിലോ ലഗേജും കൊണ്ട് പോകാൻ സാധിക്കും.

ദമാമിൽ നിന്ന് കൊച്ചിയിലേക്ക് ഏപ്രിൽ 11 മാത്രമാണ് ഈ ഓഫർ ലഭിക്കുക. ആഴ്ചയിൽ ഒരു സർവ്വീസ് മാത്രമാണ് കൊച്ചിയിലേക്ക് നടത്തുക. ദമാമിൽ നിന്ന് എക്സ്പ്രസ്സ് സർവീസ് മാത്രമേ കൊച്ചിയിലേക്ക് നടത്തുന്നുള്ളു. ഏപ്രിൽ 25 നിരക്ക് കുറവ് കാണിക്കുന്നുണ്ട്. ചില ദിവസങ്ങളിൽ 500 റിയാൽ വരെ കാണിക്കുന്നുണ്ട്. ടിക്കറ്റുകൾ വാങ്ങാനായി ട്രാവർ ഏജൻസികളെയോ അല്ലെങ്കിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് വെബ്സൈറ്റ് സന്ദർശിക്കാം.

അതേസമയം, യു.എ.ഇ.യിൽ നിന്ന് കേരളത്തിലേക്ക് ഏതാനും മാസങ്ങളായി ശരാശരി 7000 രൂപയ്ക്ക് ലഭിച്ചിരുന്ന ടിക്കറ്റിന് വിഷുവിനോട് അടുത്ത ദിവസങ്ങളിൽ നിരക്ക് 15000 രൂപയോളമാണ്. പെരുന്നാളിന് അടുത്ത ദിവസങ്ങളിൽ ഈ നിരക്ക് പിന്നെയും ഉയർന്ന് 20000 രൂപയിലേറെയാകുന്നുണ്ട്. വിഷു ദിവസം ഇതേ സെക്ടറിൽ യാത്ര ചെയ്യാനുള്ള നിരക്ക് 24,266 രൂപയാണ്.

പെരുന്നാളിനോട് അടുത്ത ദിവസങ്ങളിലും 22,000 രൂപക്ക് മുകളിലാണ് നിരക്ക്. ഏറ്റവും ചെലവ് കുറഞ്ഞ എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരക്കാണ് ഇതെങ്കിൽ മറ്റു വിമാനങ്ങളിലേത് ഒട്ടും താങ്ങാനാവാത്ത നിരക്കാണ്. അടുത്ത ദിവസങ്ങളിൽ നിരക്ക് ഇനിയും വർധിക്കും. ഉത്സവകാലത്ത് നാടണയാൻ കൊതിക്കുന്ന സാധാരണ പ്രവാസികൾക്കും, നാട്ടിലെ സ്കൂളവധിക്ക് ഗൾഫിലേക്ക് പറക്കാൻ ഒരുങ്ങുന്ന കുടുംബങ്ങൾക്കും ടിക്കറ്റിന് മാത്രം വൻതുകയാണ് ചെലവ് വരിക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (2 hours ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (2 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (2 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (4 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (4 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (5 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (5 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (5 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (5 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (6 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (6 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (6 hours ago)

Malayali Vartha Recommends