വീടിന്റെ ഗൃഹപ്രവേശനത്തിനായി അവധി എടുത്ത് നാട്ടിലെത്തി, വീട്ടിലേക്ക് ഫർണിച്ചർ വാങ്ങി മടങ്ങവേ അപകടത്തിൽപ്പെട്ട് പ്രവാസി മരിച്ചു

പുതുതായി വെച്ച വീടിന്റെ ഗൃഹപ്രവേശനത്തിനായി അവധി എടുത്ത് നാട്ടിലെത്തിയ പ്രവാസി അപകടത്തിൽപ്പെട്ട് മരിച്ചു. കൊട്ടിയം പേരയം ശ്യാം നിവാസിൽ ശ്യാം കുമാർ ആണ് മരിച്ചത്.36 വയസായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വീട്ടിലേക്ക് ഫർണിച്ചർ വാങ്ങി മടങ്ങവേ ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബെെക്കിന്റെ പുറകിൽ ഒരു ടിപ്പർ ലേറി വന്ന് ഇടിക്കുകയായിരുന്നു.
ബുധനാഴ്ച ഉച്ചക്ക് 2.30-ഓടെ തഴുത്തല പിജെ ജങ്ഷനിലായിരുന്നു അപകടം നടന്നത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ശ്യാം കുമാറിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ഉടൻ തന്നെ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വെെകാതെ തന്നെ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ 11 വർഷമായി സൗദിയിലുള്ള ശ്യാംകുമാര്‍ റിയാദിൽ ഒരു കമ്പനിയിൽ ക്വാളിറ്റി ഇൻസ്പെക്ടറായി ജോലി ചെയ്ത് വരികയായിരുന്നു. റിയാദിലെ മലസിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഏപ്രിൽ ഏഴിനാട് അദ്ദേഹം സുഹൃത്തുക്കളോട് യാത്ര പറഞ്ഞു സൗദിയിൽ നിന്നും നാട്ടിലേക്ക് തിരിക്കുന്നത്. പത്തിനായിരുന്നു ഗൃഹപ്രവേശം. ഭാര്യ: നയന. മക്കൾ: ആദിദേവ്, ആദികേശ്.
https://www.facebook.com/Malayalivartha
























