സൗദി അറേബ്യയില്‍ നിന്നും അവധിയ്ക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു....

സൗദി അറേബ്യയില്‍ നിന്നും അവധിയ്ക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കൊട്ടാരക്കര കുളക്കട സ്വദേശിയായ ലാലു ജോര്‍ജ് (56) ആണ് മരിച്ചത്.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നായിരുന്നു നാട്ടിലേയ്ക്ക് തിരിച്ചത്. ശനിയാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്ക് എത്തിക്കാനായി ശ്രമിച്ചിരുന്നു. എന്നാല്‍ യാത്രാമദ്ധ്യേ ജീവന്‍ നഷ്ടമായി. റിയാദ് എക്‌സിറ്റ് 18-ലെ ഒരു സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരിയായിരുന്നു.
അതേസമയം അല്‍ റാസിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ച് രണ്ട് മലയാളികളടക്കം പതിനാറ് പേരാണ് മരിച്ചത്. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു.ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ തലാല്‍ സൂപ്പര്‍മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ തീപിടിത്തമുണ്ടാവുകയായിരുന്നു.
https://www.facebook.com/Malayalivartha
























