Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

പൊടുന്നനെ എല്ലാം വെട്ടിക്കുറച്ചു, പ്രവാസികളെ പ്രതിസന്ധിയിലാക്കി സർവീസുകൾ വെട്ടിക്കുറച്ചും റദ്ദാക്കിയും എയർ ഇന്ത്യ, പെരുന്നാളിന് ശേഷം ഗള്‍ഫിലേക്കുള്ള കൂടുതല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോർട്ടുകൾ

17 APRIL 2023 02:19 PM IST
മലയാളി വാര്‍ത്ത

വേനൽക്കാല ഷെഡ്യൂളിൽ നിരവധി എയർ ഇന്ത്യ വിമാനങ്ങൾ സർവീസ് അവസാനിപ്പിച്ചതും പ്രവാസികൾക്ക് കനത്ത തിരിച്ചടിയായിരുന്നു. അതിനിടെ ഗള്‍ഫ് യാത്രക്കാരെ വിമാനക്കമ്പനി കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഗള്‍ഫിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കുകയാണ് എയര്‍ ഇന്ത്യ. യുഎഇ, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളിലാണ് എയര്‍ ഇന്ത്യയുടെ ഈ നടപടി.

ചില വിമാനങ്ങള്‍ രണ്ടാഴ്ചത്തേക്ക് റദ്ദാക്കിയിട്ടുമുണ്ട്. ഡല്‍ഹി-മസ്‌ക്കത്ത്, ഡല്‍ഹി-ദുബായ്, ഡല്‍ഹി-അബുദാബി എന്നീ സെക്ടറിലെ വീക്കിലി വിമാന സര്‍വീസുകളാണ് രണ്ടാഴ്ച്ചത്തേക്ക് റദ്ദാക്കാന്‍ തീരുമാനിച്ചു. എന്താണ് ഇത്രയും സര്‍വീസുകള്‍ കുറയ്ക്കാന്‍ കാരണം എന്ന ചോദ്യവും ഉയരുകയാണ്.നിലവില്‍ സര്‍വീസുകള്‍ കുറയ്ക്കുന്നത് താല്‍ക്കാലിക നടപടിയാണ് എന്നാണ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

ശനിയാഴ്ചകളില്‍ ഡല്‍ഹിയില്‍ നിന്ന് മസ്‌കത്തിലേക്ക് സര്‍വീസ് നടത്തിയിരുന്ന വിമാനം ഏപ്രില്‍ 29 മുതല്‍ മെയ് 27 വരെ സര്‍വീസ് നടത്തില്ല. ട്രാവല്‍ ഏജന്റുമാര്‍ക്ക് എയര്‍ ഇന്ത്യ നല്‍കിയ സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്. മാത്രമല്ല, ഞായറാഴ്ചകളിലെ ഡല്‍ഹി-ദോഹ സര്‍വീസ് ഏപ്രില്‍ 30 മുതല്‍ മെയ് 28 വരെയുണ്ടാകില്ല. ഡല്‍ഹി-ദുബായ് സര്‍വീസ് മെയ് 2 മുതല്‍ മെയ് 30 വരെയും ഡല്‍ഹി അബുദാബി വിമാനം മെയ് 3 മുതല്‍ 31 വരെയുമുണ്ടാകില്ല.

പെരുന്നാളിന് ശേഷം ഗള്‍ഫിലേക്കുള്ള കൂടുതല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് ഒരു ഉദ്യോഗസ്ഥര്‍ നൽകുന്ന വിവരം. എയര്‍ ഇന്ത്യ വീണ്ടും ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതോടെ അന്താരാഷ്ട്ര സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ പദ്ധതിയുണ്ട്. കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാനും തീരുമാനിച്ചു. അതേസമയം, ജീവനക്കാര്‍ വിആര്‍എസ് എടുത്തതോടെ പൈലറ്റുമാരില്ലാത്ത സാഹചര്യം വന്നു. ഇതോടെയാണ് സര്‍വീസുകളില്‍ മൊത്തം അഴിച്ചുപണി നടത്തുന്നത്. താല്‍ക്കാലിക അടിസ്ഥാനത്തില്‍ വിദേശ പൈലറ്റുമാരെ നിയമിക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്.

അതേസമയം, തിരുവനന്തപുരത്ത് നിന്നു ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ വർധിപ്പിച്ചു. ആഴ്ചയിൽ 5 വീതം സർവീസുകൾ ഉണ്ടായിരുന്നത് 6 എണ്ണമാക്കി.രണ്ടിടങ്ങളിലേക്കും തിങ്കളാഴ്ചകളിലാണു പുതിയ സർവീസ്. ഇതോടെ ദുബായിലേക്ക് തിരുവനന്തപുരത്ത് നിന്നുള്ള പ്രതിവാര സർവീസ് 28 ആയി. അബുദാബിയിലേക്ക് 40 സർവീസുകളാണ് നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (2 hours ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (2 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (2 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (4 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (4 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (5 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (5 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (5 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (5 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (6 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (6 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (6 hours ago)

Malayali Vartha Recommends