ബഹ്‌റൈനില്‍ നിന്ന് നാട്ടിലെത്തിയത് ഏതാനും മാസം മുന്‍പ്, കോട്ടയത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം

കോട്ടയത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം. ഇടിയനാല്‍ പാണങ്കാട്ട് സജുവിന്റെ ഭാര്യ സ്മിത (45) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് പാലാ - തൊടുപുഴ ഹൈവേയില്‍ മാനത്തൂരില്‍ നിന്ന് ചെറുകുറിഞ്ഞി റോഡിലേക്ക് തിരിയുന്ന ജംങ്ഷനിലാണ് അപകടം.
സ്മിതയ്ക്കൊപ്പം യാത്ര ചെയ്തിരുന്ന സജുവിനെ (48) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന മകന്‍ ഇവാന്‍ (10) തെറിച്ചു റോഡിലേക്കുവീണ് മറ്റൊരു വാഹനത്തിന്റെ അടിയില്‍പെട്ടെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ബഹ്‌റൈനില്‍ ജോലി ചെയ്തിരുന്ന സജുവും സ്മിതയും ഏതാനും മാസം മുന്‍പാണ് നാട്ടിലെത്തിയത്.
https://www.facebook.com/Malayalivartha
























