വിദേശത്തു നിന്ന് എത്തിയത് ഉച്ചയ്ക്ക്.... രാത്രിയില്‍ ദാരുണാന്ത്യം.... ഉത്സവ പറമ്പിലെ ആല്‍മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് പ്രവാസിയായ യുവാവ് മരിച്ചു.... ആ കാഴ്ച ഏവരേയും കണ്ണീരിലാഴ്ത്തി

വിദേശത്തു നിന്ന് എത്തിയത് ഉച്ചയ്ക്ക്.... രാത്രിയില്‍ ദാരുണാന്ത്യം.... ഉത്സവ പറമ്പിലെ ആല്‍മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് പ്രവാസിയായ യുവാവ് മരിച്ചു.... ആ കാഴ്ച ഏവരേയും കണ്ണീരിലാഴ്ത്തി. വിദേശത്തു നിന്നെത്തി മണിക്കൂറുകള്‍ക്കകം യുവാവ് വിടപറഞ്ഞത് ആര്‍ക്കും ഉള്‍ക്കൊള്ളാനാകുന്നില്ല.
ഉത്സവപ്പറമ്പിലെ ആല്‍മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് യുവാവ് മരിക്കുകയും ഒട്ടേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. പൂവം കണിയാംപറമ്പില്‍ സതീശന്റെ മകന്‍ സബിന്‍ (32) ആണ് മരിച്ചത്.
വിദേശത്തായിരുന്ന സബിന്‍ ഇന്നലെ ഉച്ചയ്ക്കാണു നാട്ടിലെത്തിയത്. ഇന്നലെ രാത്രി ഒന്‍പതരയോടെയാണു സംഭവം നടന്നത്. പൂവം എസ്എന്‍ഡിപി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തിലേക്കെത്തിയപ്പോള്‍ സമീപത്തെ ആല്‍മരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞുവീഴുകയും ആളുകള്‍ അടിയില്‍പ്പെടുകയുമായിരുന്നു.
പ്രദേശത്തെ വൈദ്യുത പോസ്റ്റുകള്‍ ഒടിയുകയും ലൈനില്‍ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ചിലര്‍ക്ക് വൈദ്യുതാഘാതമേറ്റതായും നാട്ടുകാര്‍ പറഞ്ഞു. പരുക്കേറ്റ ആറു പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha
























