കുവൈത്ത് കടലില്‍ റെഡ് ടൈഡ് പ്രതിഭാസം... കടലില്‍ വിവിധ തരം മത്സ്യങ്ങള്‍ ചത്തുപൊങ്ങി

കുവൈത്ത് കടലില്‍ റെഡ് ടൈഡ് പ്രതിഭാസം കണ്ടെത്തിയതായി എന്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി. സമുദ്രോപരി തലത്തില്‍ ചുവന്ന നിറത്തില്‍ കാണപ്പെടുന്ന പ്രതിഭാസമാണിത്. കടലില്‍ വിവിധ തരം മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതായും അതോറിറ്റി വ്യക്തമാക്കി. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മറൈന്‍ എണ്‍വയോണ്‍മെന്റിനെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും അതാകാം ഇത്തരം പ്രതിഭാസങ്ങള്‍ക്ക് കാരണമെന്നും അധികൃതര്‍ വ്യക്തമാക്കി.
അടുത്ത നാളുകളില്‍ താപനിലയിലുണ്ടായ മാറ്റവും ഉയര്‍ന്നതും സമുദ്ര പരിസ്ഥിതിയെ മാറ്റിമറിച്ചുവെന്നും വെള്ളത്തില്‍ ലയിക്കുന്ന ഓക്‌സിജന്റെ അളവ് കുറയുന്നതിന് കാരണമായെന്നും അതോറിറ്റി വ്യക്തമാക്കി. പാരിസ്ഥിതിക സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുള്ള സര്‍വേകളിലാണ് ഇക്കാര്യം കണ്ടെത്തിയത്.
അതോടൊപ്പം, കഴിഞ്ഞ ദിവസം അല്‍ ദോഹ ബീച്ച് വരെ നീളുന്ന അല്‍ സലാം ബീച്ചില്‍ വിവിധയിനം മത്സ്യങ്ങളെ ചത്ത നിലയില്‍ കണ്ടെത്തി. ടിന്നുകള്‍, മീന്‍ വലകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, ബാഗുകള്‍ തുടങ്ങി എല്ലാത്തരം മലിനീകരണ വസ്തുക്കളും കടല്‍ത്തീരത്ത് അടിഞ്ഞ നിലയില്‍ കണ്ടെത്തി.
https://www.facebook.com/Malayalivartha
























