സ്വര്‍ണം കടത്തിയത് ക്യാപ്‌സൂളുകളാക്കിയും പേസ്റ്റു രൂപത്തിലും... കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവുമായി പാലക്കാട്, മലപ്പുറം സ്വദേശികള്‍ പിടിയില്‍

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ട് കേസുകളിലായി 1.4 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. പാലക്കാട് സ്വദേശി മുഹമ്മദ് ഷെമീര്‍, മലപ്പുറം സ്വദേശി ഷെരീഫ് എന്നിവരെ എയര്‍ കസ്റ്റംസ് അറസ്റ്റുചെയ്തത്.
കോലാലമ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന മുഹമ്മദ് ഷെമീറില്‍നിന്ന് 84 ലക്ഷംരൂപ വിലവരുന്ന 1784 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. നാല് ക്യാപ്‌സൂളുകളാക്കി 1199 ഗ്രാം സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
585 ഗ്രാം സ്വര്‍ണം പേസ്റ്റ് രൂപത്തില്‍ പ്‌ളാസ്റ്റിക്ക് കവറുകളിലാക്കി ധരിച്ചിരുന്ന ജീന്‍സിന്റെ ബോട്ടത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു യാത്രക്കാരനെ വിശദമായി പരിശോധിച്ചത്.
ദുബായിയില്‍ നിന്ന് കൊച്ചിയിലെത്തിയ ഷെരീഫില്‍നിന്ന് 56 ലക്ഷംരൂപ വിലവരുന്ന 1254 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. നാല് ക്യാപ്‌സൂളുകളായി സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുന്നു.
https://www.facebook.com/Malayalivartha
























