കുവൈത്തിലെ മലയാളി ദമ്പതികളുടെ മരണം.... ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍

കുവൈത്തിലെ സാല്‍മിയയില്‍ മലയാളി ദമ്പതികളെ താമസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കുറ്റാന്വേഷണ വിഭാഗം അറിയിച്ചു. പത്തനംതിട്ട മല്ലശേരി പൂങ്കാവ് പുത്തേത് പുത്തന്‍വീട്ടില്‍ സൈജു സൈമണും ഭാര്യ ജീനയുമാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഇവര്‍ തമ്മില്‍ വിവാഹിതരായത്. സൈമണ് ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുണ്ട്.
താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയിലാണ് സൈമണിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പോലീസ് എത്തുകയും ഇവര്‍ താമസിച്ചിരുന്ന മുറിയുടെ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
എന്നാല്‍ വാതില്‍ അകത്ത് നിന്ന് പൂട്ടിയതിനാല്‍ വാതില്‍ പൊളിച്ച് അകത്ത് കയറേണ്ടി വന്നു. വീടിനകത്ത് സൈമണിന്റെ ഭാര്യയെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആരോഗ്യ മന്ത്രാലയത്തില്‍ ആംബുലന്‍സ് വിഭാഗത്തില്‍ ജീവനക്കാരനാണ് സൈമണ്‍. സ്വകാര്യ വിദ്യാലത്തില്‍ ഐ. ടി. വിഭാഗം ജീവനക്കാരിയാണ് ജീന.
https://www.facebook.com/Malayalivartha
























