കണ്ണീര്‍ക്കാഴ്ചയായി... ജലദോഷത്തെ തുടര്‍ന്ന് ആവിപിടിക്കുന്നതിനിടെ തീ പൊള്ളലേറ്റ് പ്രവാസി മലയാളി മരിച്ചു, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും
കണ്ണീര്‍ക്കാഴ്ചയായി... ജലദോഷത്തെ തുടര്‍ന്ന് ആവിപിടിക്കുന്നതിനിടെ തീ പൊള്ളലേറ്റ് പ്രവാസി മലയാളി മരിച്ചു, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും. തൃശൂര്‍ കോതപറമ്പ് സ്വദേശി പാണ്ടപറമ്പത്ത് മുഹമ്മദ് റാഫി (50) ആണ് മരിച്ചത്.
സൗദി അറേബ്യയിലെ ബത്ഹയില്‍ ബുധനാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ജലദോഷത്തെ തുടര്‍ന്നാണ് മുഹമ്മദ് റാഫി കെറ്റിലില്‍ ആവി പിടിച്ചത്.
ഗ്യാസ് സ്റ്റൗ കത്തിച്ച് അതിന് മുകളില്‍ കെറ്റിലില്‍ വെള്ളം ചൂടാക്കി തലയില്‍ പുതപ്പിട്ട് ആവി പിടിക്കുകയായിരുന്നു. ഇതിനിടെ പുതപ്പിലേക്ക് തീ പടരുകയായിരുന്നു. രാത്രി സമയമായതിനാല്‍ മുറിയിലുള്ള മറ്റുള്ളവരെല്ലാം ഉറക്കത്തിലായിരുന്നു. ശരീരമാസകലം പൊള്ളലേറ്റതാണ് മരണത്തിന് കാരണമായി തീര്‍ന്നത്.
ഗനിയയാണ് ഭാര്യ. റിസ്വാന ഫാത്തിമ, മുഹമ്മദ് ഫര്‍ഹാന്‍, മുഹമ്മദ് റൈഹാന്‍ എന്നിവര്‍ മക്കളാണ്. ശുമൈസി ആശുപത്രിയിലുള്ള മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.
"
https://www.facebook.com/Malayalivartha