Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

നിറയെ യാത്രക്കാരുമായി ടേക്ക് ഓഫിന് കാത്തുനിൽക്കവേ വിമാനത്തിന് മിന്നലേറ്റു, വലിയ ശബ്ദം ഉണ്ടായതോടെ സാങ്കേതിക വിദഗ്ധർ പാഞ്ഞെത്തി, ഒടുവിൽ സംഭവിച്ചത്...!

28 JUNE 2023 04:43 PM IST
മലയാളി വാര്‍ത്ത

ടേക്ക് ഓഫിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ വിമാനത്തിന് മിന്നലേറ്റു. അർക്കൻസാസ് വിമാനത്താവളത്തില്‍ നിന്ന് ടേയ്‌ക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെയായിരുന്നു മിന്നല്‍ വീണത്. ഈ സമയത്ത് വിമാനത്തില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്നലെ ഉച്ച തിരിഞ്ഞ് ടേക്കോഫിന് തയ്യാറെടുക്കുകയായിരുന്ന അമേരിക്കന്‍ എംബ്രയര്‍ E175 വിമാനത്തിനാണ് മിന്നലേറ്റത്.

സമൂഹമാദ്ധ്യമങ്ങളിൽ ഇതിന്റെ വീഡിയോ വെെറലാകുകയാണ്. വീഡിയോകളില്‍ വിമാനത്തിന്‍റെ ഏറ്റവും പുറകില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഭാഗത്ത് മിന്നല്‍ വീഴുന്ന ദൃശ്യം വ്യക്തമാണ്. എന്നാൽ ഈ സമയം വിമാനത്തിന് ചുറ്റും വിചിത്രമായ ഒരു പ്രകാശം സെക്കന്‍റ് നേരത്തേക്ക് ദൃശ്യമായത് ഏറെ ആശങ്ക സൃഷ്ടിച്ചു. എന്നാൽ വിമാനത്തിന് മിന്നലേറ്റപാടെ വലിയ ശബ്ദം ഉണ്ടായി.ഇതോടെ സാങ്കേതിക വിദഗ്ദർ അവിടേക്ക് പാഞ്ഞെത്തുകയായിരുന്നു.

സാങ്കേതിക വിദഗ്ദരെത്തി വിമാനം പരിശോധിക്കുന്നതിന് മുമ്പ് തന്നെ പരിഭാന്തരായ വിനമാന ജീവനക്കാർ യാത്രക്കാെ പുറത്തിറക്കയിരുന്നു. സംഭവത്തിൽ യാത്രക്കാര്‍ക്ക് മറ്റ് പ്രശ്നങ്ങളില്ലെന്ന് എയര്‍വേയ്സ് അറിയിച്ചു. സംഭവസമയം എയര്‍പോര്‍ട്ടില്‍ മറ്റൊരു വിമാനത്തിനായി കാത്ത് നില്‍ക്കുകയായിരുന്ന ജേസണ്‍ വില്യം ഹാം എന്ന ക്യാമറാമാനാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

‘അത് വിമാനത്തില്‍ അടിച്ചെന്ന് താന്‍ കരുതുന്നില്ലെന്ന്’ പറയുന്ന ഹാമിന്‍റെ ശബ്ദം വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍, അദ്ദേഹത്തിന്‍റെ വാക്കുകള്‍ പറഞ്ഞ് തീരും മുമ്പ് അടുത്ത മിന്നല്‍ വിമാനത്തിന്‍റെ വാലില്‍ പതിക്കുകയായിരുന്നു. വിമാനത്തിന് കുഴപ്പമൊന്നും ഉണ്ടായില്ലെന്നും നീണ്ട കാത്തിരിപ്പിന് ശേഷം അത് ടേയ്‌ക്കോഫ് ചെയ്തെന്നും ഹാം പിന്നീട് പറഞ്ഞു. പരിശോധനയിൽ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് വിമാനം യാത്ര തുടര്‍ന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ അര്‍ക്കന്‍സാസില്‍ അതിശക്തമായ മഴയും ചുഴലിക്കാറ്റും രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമാനത്തിന് മിന്നലേറ്റ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. Breaking Aviation News & Videos ട്വിറ്ററില്‍ പങ്കുവച്ച് വീഡിയോ ഇതിനകം മൂന്ന് ലക്ഷത്തോളം ആളുകള്‍ കണ്ട് കഴിഞ്ഞു. ഇത് ആദ്യമായല്ല വിമാനത്തിന് മിന്നല്‍ അടിക്കുന്നത്. നേരത്തെ അല്‍ബേനിയയിലെ തിരാനയില്‍ നിന്ന് അബൂദബിയിലേക്ക് പറന്നുയര്‍ന്ന വിമാനത്തിന് മിന്നലേറ്റതോടെ തിരിച്ചിറക്കി.

വിമാനത്തിനുള്ളില്‍ വലിയ മിന്നലേറ്റതോടെ ശബ്ദമുണ്ടാവുകയും യാത്രക്കാര്‍ പരിഭ്രാന്തരാവുകയും നിലവിളിക്കുകയും ചെയ്തു. സുരക്ഷ കണക്കിലെടുത്ത് വിമാനം തിരികെ ഇറക്കുകയായിരുന്നു. വിസ് എയറിന്‍റെ ഡബ്ല്യു.എ.ഇസഡ് 7092 വിമാനത്തിനാണ് മിന്നലേറ്റത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് വിമാനം തിരിച്ചിറക്കിയതെന്ന് വിസ് എയര്‍ വക്താവ് വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (44 minutes ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (58 minutes ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (4 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (4 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (4 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends