ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടനം ശനിയാഴ്ച സമാപിക്കും.... നിരവധി ആഭ്യന്തര തീര്‍ഥാടകരും ജിസിസി രാജ്യങ്ങളിലെ തീര്‍ഥാടകരും ഇന്നലെ തന്നെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ നിന്ന് മടങ്ങി തുടങ്ങി

ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടനം ശനിയാഴ്ച സമാപിക്കും. മൂന്ന് ജംറകളിലും കല്ലേറ് പൂര്‍ത്തിയാക്കി മസ്ജിദുല്‍ ഹറമില്‍ കഅബയെ ചുറ്റി വിടപറയല്‍ തവാഫ് (തവാഫ് അല്‍-വിദ) നിര്‍വഹിക്കുന്നതോടെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തിയാകും.
നിരവധി ആഭ്യന്തര തീര്‍ഥാടകരും ജിസിസി രാജ്യങ്ങളിലെ തീര്‍ഥാടകരും വെള്ളിയാഴ്ച തന്നെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ നിന്ന് മടങ്ങി തുടങ്ങി. തിരക്കുള്ള തീര്‍ഥാടകര്‍ക്ക് വെള്ളിയാഴ്ച സൂര്യാസ്തമയത്തിന് മുന്‍പ് മിനായില്‍ നിന്ന് മക്കയില്‍ ചെന്ന് ചടങ്ങ് പൂര്‍ത്തിയാക്കാന്‍ അനുവാദമുണ്ട്.
അല്ലാത്തവര്‍ മിനായില്‍ ഒരു രാത്രി കൂടി തങ്ങി ശനിയാഴ്ച കല്ലെറിയല്‍ ചടങ്ങ് പൂര്‍ത്തിയാക്കി മിന വിടും.ജംറ പാലത്തിലെ തിരക്ക് ഒഴിവാക്കാനും വിട വാങ്ങള്‍ ത്വവാഫ് നിര്‍വഹിക്കാനും മസ്ജിദുല്‍ ഹറമിലേക്കുള്ള സുഗമമായ സഞ്ചാരം ഉറപ്പാക്കാനുമായി വെള്ളി, ശനി ദിവസങ്ങള്‍ക്കായി പ്രത്യേക ക്രമീകരണം ഹജ്ജ് പ്രസഡിന്‍സി ഏര്‍പ്പെടുത്തി.
https://www.facebook.com/Malayalivartha



























