മലയാളി ഹജ്ജ് തീര്‍ഥാടകന്‍ ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു..ഹജ്ജ് നിര്‍വഹിച്ച ശേഷം നാട്ടിലേയ്ക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവം

മലയാളി ഹജ്ജ് തീര്‍ഥാടകന്‍ ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം പാലാരിവട്ടം സ്വദേശി അബ്ദുല്‍ അസീസാണ് (69) ഹജ്ജ നിര്‍വഹിച്ച ശേഷം നാട്ടിലേയ്ക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയപ്പോള്‍ മരിച്ചത്.
കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയില്‍ ഖബറടക്കം നടത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
പുതിയവീട്ടില്‍ ഇബ്രാഹിം സുലൈമാനാണ് പിതാവ്. ഭാര്യ: ലൈല അസീസ്, മക്കള്‍: സുഹൈല അസീസ്, നബീല അസീസ്, മനല്‍ അസീസ്, അജ്മല്‍ അസീസ്.
https://www.facebook.com/Malayalivartha



























