Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

നിരാശയോടെ കാറെടുത്ത് ഒന്ന് പുറത്തിറങ്ങിയതാണ്: കൂട്ടുകാരുടെ ഫോൺ വിളിയിൽ ഞെട്ടി, വീഡിയോ നോക്കി: അടിച്ച് മോനെ ബിഗ് ടിക്കറ്റിന്റെ 34 കോടി

05 JULY 2023 05:17 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ 32 വർഷമായി യുഎഇയിൽ താമസിക്കുന്ന മലയാളിയായ മുഹമ്മദലിയുടെ ജീവിതം അബുദാബി ബിഗ് ടിക്കറ്റിലൂടെ മാറിമറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴിതാ ബിഗ് ടിക്കറ്റിൽ 34 കോടി നേടിയ മലയാളിയുടെ കുടുംബത്തിന്റെ പ്രതികരണം പുറത്ത് വന്നിരിക്കുകയാണ്. ആദ്യം കൂട്ടുകാർ ഒന്നാം സമ്മാനം കിട്ടിയെന്ന് വിളിച്ചു പറഞ്ഞു പറ്റിച്ചു. പിന്നീട് യഥാർഥത്തിൽ കിട്ടിയത് അറിയിച്ചപ്പോൾ വിശ്വസിക്കാനേ കൂട്ടാക്കിയില്ല. ബിഗ് ടിക്കറ്റിൽ നിന്നാണെന്ന് പറഞ്ഞ് വിളി വന്നപ്പോഴും കാര്യമാക്കിയില്ല- കോഴിക്കോട് സ്വദേശി മുഹമ്മദലി മൊയ്തീന് വേണ്ടി ടിക്കറ്റെടുത്ത മകളുടെ ഭർത്താവ് നിഹാൽ പറമ്പത്ത് പറഞ്ഞത് ഇങ്ങനെയായിരുന്നു.

നിഹാൽ തത്സമയ നറുക്കെടുപ്പ് കാണാറില്ലെങ്കിലും കൂട്ടുകാർ മിക്കവരും കാണും. അതിനിടെ കുറേ തമാശകളുണ്ടാകും. ഇന്നലെ ആദ്യം കൂട്ടുകാർ അടിച്ചെടാ മോനേ.. എന്ന് പറഞ്ഞ് വിളിച്ചപ്പോൾ ഒന്ന് ഞെട്ടി. ഉടനെ തത്സമയ നറുക്കെടുപ്പ് കണ്ടു. അഞ്ചാമത്തേയും ആറാമത്തേയും വിജയികളെ മാത്രമേ അപ്പോൾ പ്രഖ്യാപിച്ചിരുന്നുള്ളൂ. നിരാശയോടെ കാറെടുത്ത് ഒന്നു പുറത്തിറങ്ങിയതാണ്. കുറച്ചു കഴിഞ്ഞപ്പോൾ അതാ വീണ്ടും കൂട്ടുകാരുടെ ഫോൺ വിളികള്‍. ഇപ്രാവശ്യം ശരിക്കുമടിച്ചെടാ മോനേ എന്ന് വിളിച്ചുകൂവിയെെങ്കിലും വീണ്ടും കളിപ്പിക്കുകയാണെന്ന് കരുതി ഫോൺ കട്ട് ചെയ്തു.

വിളികൾ പല ഭാഗത്ത് നിന്ന് വരാൻ തുടങ്ങിയപ്പോൾ സംശയം തോന്നിത്തുടങ്ങി. നറുക്കെടുപ്പിന്റെ പടങ്ങളും വീഡിയോയും വാട്സപ്പിലൂടെ പ്രവഹിച്ചു. സീരീസ് 253ലെ 061908 എന്ന നമ്പരാണ് ഭാഗ്യം കൊണ്ടുവന്നത്. വിജയ നമ്പരിന്റെ സ്ക്രീൻ ഷോട് വരെ എടുത്തയച്ചു. എങ്കിലും വിശ്വസിച്ചതേയില്ല.

 

ഒടുവിൽ ബിഗ് ടിക്കറ്റിൽ നിന്ന് റിചാർഡിൻന്റെയും ബുഷ്റയുടെയും ഫോൺ വന്നപ്പോൾ അവിടത്തെ ഒച്ചയും ബഹളവും കാരണം കേൾക്കാനായില്ല. ആകെ പിരിമുറുക്കമായപ്പോൾ കാർ അരികിൽ നിർത്തി നറുക്കെടുപ്പ് വീഡിയോ പരിശോധിച്ചു സംഗതി സത്യമാണെന്ന് മനസിലാക്കി. ഉടൻ നാട്ടിലെ ഭാര്യാ പിതാവിനെ വിളിച്ച് വിവരമറിയിച്ചു. എല്ലാവർക്കും ഏറെ സന്തോഷമായി.

സമ്മാനത്തുക നേടിയ കൂട്ടുകാരെല്ലാം സെയിൽസ്, പിആർഒ, മാനേജർ തസ്തികകളിൽ ജോലി ചെയ്യുന്നവരാണ്. മിക്കവരും വിവിധ കാര്യങ്ങൾക്കായി പണം അത്യാവശ്യമുള്ളവർ. എല്ലാവർക്കും ഇതൊരു വലിയ സഹായമാകും. ചിലപ്പോൾ ഒന്നിച്ചോ അല്ലെങ്കിൽ ഒറ്റയ്ക്കോ ബിസിനസ് തുടങ്ങാനാണ് പലരും ആഗ്രഹിക്കുന്നത്. തന്റെ പങ്ക് ഉപയോഗിച്ച് സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് മുഹമ്മദലി പറയുന്നു. വിവിധ നറുക്കെടുപ്പുകളുടെ 8 ടിക്കറ്റുകളെങ്കിലും മുഹമ്മദലിയും സംഘവും ആഴ്ചയിൽ എടുക്കാറുണ്ട്.

 

മാസം 25 മുതൽ 30 ടിക്കറ്റുകൾ വരെ. ഇനിയും ഭാഗ്യ പരീക്ഷണം തുടരാൻ തന്നെയാണ് ഇവരുടെ തീരുമാനം. ഉടൻ യുഎഇയിലേയ്ക്ക് മടങ്ങുന്ന മുഹമ്മദലി ഒാഗസ്റ്റ് 3-ന് നടക്കുന്ന അടുത്ത തത്സമയ നറുക്കെടുപ്പിൽ സമ്മാനത്തുകയുടെ ചെക്ക് ഏറ്റുവാങ്ങും. ഈ നറുക്കെടുപ്പിലും ഒരു ഭാഗ്യശാലി ഗ്രാൻഡ് പ്രൈസ് ജേതാവായി തിരഞ്ഞെടുക്കപ്പെടുകയും 15 ദശലക്ഷം ദിർഹം നേടുകയും ചെയ്യും. മറ്റ് 9 ഭാഗ്യശാലികൾക്ക് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ 20,000 മുതൽ ഒരു ലക്ഷം ദിർഹം വരെ ലഭിക്കും. 500 ദിർഹമാണ് ബിഗ് ടിക്കറ്റ് ഒരെണ്ണത്തിൻ്റെ വില. 2 എണ്ണം വാങ്ങിയാൽ മൂന്നാമത്തേത് സൗജന്യമായി ലഭിക്കും.

മുഹമ്മദലി വർഷങ്ങളായി വിവിധ നറുക്കെടുപ്പുകളിൽ പങ്കെടുക്കുന്നുണ്ട്. അബുദാബിയിലെയും അൽ െഎനിലേയും വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോർ കൗണ്ടറുകളിൽ നിന്ന് നേരിട്ടായിരുന്നു ടിക്കറ്റെടുത്തിരുന്നത്. നിഹാലാണ് ഒാൺലൈനിലൂടെ വാങ്ങുന്നതിന് തുടക്കമിട്ടത്. അതിൽപ്പിന്നെ നിഹാൽ തന്നെയായിരുന്നു ഭാര്യാ പിതാവിന് വേണ്ടി ടിക്കറ്റെടുക്കുക. ആദ്യമൊക്കെ ഒറ്റയ്ക്കും ഒന്നോ രണ്ടോ കൂട്ടുകാരുമായി ചേർന്നുമായിരുന്നു മുഹമ്മദലി ടിക്കറ്റെടുത്തിരുന്നത്. പിന്നീട് സംഘം ചേർന്ന് എടുക്കാൻ തുടങ്ങി. ഇപ്രാവശ്യം ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന 10 അംഗ സംഘത്തോടൊപ്പമാണ് ഭാഗ്യ ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക ഇവരുമായി പങ്കിടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (42 minutes ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (56 minutes ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (4 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (4 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (4 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends