Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ഖത്തർ എയർവേയ്‌സ് ഇന്ത്യക്കാരെ വിളിക്കുന്നു... നിരവധി അവസരങ്ങൾ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി

11 JULY 2023 05:06 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും മികച്ച വിമാന കമ്പനികളുടെ പട്ടിക എടുത്താല്‍ അതില്‍ ആദ്യ സ്ഥാനങ്ങളില്‍ വരുന്ന പേരായിരിക്കും ഖത്തർ എയർവേഴ്സിന്റേത്. ഇരുന്നൂറിലേറെ വിമാനങ്ങളുമായി ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലേക്കും സർവ്വീസ് നടത്തുന്ന ഖത്തർ എയർവേഴ്സിന് കീഴിലായി 43000 ജീവനക്കാർ പ്രവർത്തിക്കുന്നുവെന്നാണ് കണക്ക്.

 

 

 


2022 ലെ ഫിഫ വേള്‍ഡ് കപ്പിന് മുന്നോടിയായി ഖത്തറിലുടനീളം എന്നപോലെ ഖത്തർ എയവേഴ്സിലും വലിയ തോതില്‍ നിയമനങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ലോകകപ്പ് കഴിഞ്ഞതിന് ശേഷം സ്ഥാപനം പൊതുവെ പുതിയ നിമയനങ്ങളില്‍ താല്‍പര്യം കാണിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ഇന്ത്യയിലുടനീളമുള്ള വിവിധ ഒഴിവുകളിലേയ്ക്കായി ധാരാളം ജീവനക്കാരെ നിയമിക്കുമെന്ന് ഖത്തർ എയർവേയ്‌സ് എയർലൈൻ അറിയിച്ചു. ജോലിക്കായി നിലവിൽ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ പൗരന്മാർക്ക് ഡിവിഷനുകളിലുടനീളമുള്ള വിവിധ റോളുകൾക്കായി അപേക്ഷകൾ അയയ്ക്കാം.

 

 

ഖത്തർ എയർവേയ്‌സ്, ഖത്തർ ഡ്യൂട്ടി ഫ്രീ, ഖത്തർ ഏവിയേഷൻ സർവീസസ്, ഖത്തർ എയർവേയ്‌സ് കാറ്ററിംഗ് കമ്പനി, ഖത്തർ ഡിസ്ട്രിബ്യൂഷൻ കമ്പനി തുടങ്ങി ദിയാഫത്തീന ഹോട്ടലുകൾ വരെയുള്ള വിവിധ വിഭാഗങ്ങളിലേക്ക് ജീവനക്കാരെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പാചകം, കോർപ്പറേറ്റ്, വാണിജ്യം, മാനേജ്മെന്റ്, കാർഗോ, കസ്റ്റമർ സർവീസ്, എഞ്ചിനീയറിംഗ്, ഫ്ലൈറ്റ് ഓപ്പറേഷൻസ്, ഗ്രൗണ്ട് സർവീസ്, സേഫ്റ്റി ആൻഡ് സെക്യൂരിറ്റി, ഡിജിറ്റൽ, ഫ്രണ്ട് ഓഫ് ഹൗസ്, അഡ്മിനിസ്ട്രേഷൻ, സെയിൽസ്, ഫിനാൻസ് തുടങ്ങിയ മേഖലകളിലേക്കായി നിരവധി ജീവനക്കാർക്ക് അവസരമുണ്ട്.

 

 

 

 

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം മാത്രമാണ് ഈ ജോലിയുടെ യോഗ്യത. ഏതെങ്കിലും ഒരു എയർലൈനിൽ മേല്‍പ്പറഞ്ഞ ഒഴിവില്‍ പ്രവർത്തിപരിചയമുള്ളവർക്ക് മുന്‍തൂക്കം ലഭിക്കും. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം, റാമ്പ് കൈകാര്യം ചെയ്യൽ, അപകടകരമായ വസ്തുക്കളുടെ നിയന്ത്രണത്തെക്കുറിച്ചുള്ള അറിവും യോഗ്യതകളായി ഖത്തർ എയർവേഴ്സ് എടുത്ത് പറഞ്ഞിട്ടുണ്ട്.

ഇന്ത്യയിലെ റിക്രൂട്ട്‌മെന്റ് ഡ്രൈവ് 2022 സെപ്റ്റംബർ 16, 17 തീയതികളിൽ ഡൽഹിയിലും, സെപ്റ്റംബർ 29, 30 തീയതികളിൽ മുംബൈയിലും നടക്കും.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഖത്തർ എയർവേയ്‌സ് കരിയർ പേജ്

 

 

 

വഴി ഓൺലൈനായി അപേക്ഷിക്കാം:
തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് താമസവും അലവൻസുകളും ഉൾപ്പെടെയുള്ള നികുതി രഹിത വരുമാനം ലഭിക്കുമെന്ന് എയർലൈൻ അറിയിച്ചു.

“ഖത്തർ എയർവേയ്‌സിന് ഇന്ത്യയുമായി എപ്പോഴും പ്രത്യേക ബന്ധമുണ്ട്, ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ ഞങ്ങൾ വിപണിയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത കൂടുതൽ ദൃഢമാക്കുകയാണ്. ആത്മാർത്ഥത നിലനിർത്തിക്കൊണ്ട്, അതിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന പ്രതിഭാധനരായ ഇന്ത്യക്കാരിൽ നിന്ന് ഞങ്ങൾ അപേക്ഷകൾ ക്ഷണിക്കുന്നു,” ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അക്ബർ അൽ ബേക്കർ പറഞ്ഞു.

 

 

അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സുരക്ഷ, സുരക്ഷാ നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് മികച്ച ധാരണയോടൊപ്പം യാത്രാ സേവനങ്ങൾ, ബാഗേജ് സേവനങ്ങൾ, ഗ്രൗണ്ട് ഓപ്പറേഷൻസ് എന്നിവയിലുള്ള അറിവും അധിക യോഗ്യതകളായിരിക്കും. ഈ റോളിലേക്ക് പരിഗണിക്കപ്പെടുന്നതിന് നിങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കാനും ജോലി ചെയ്യാനുമുള്ള നിയമപരമായ അവകാശങ്ങൾ ഉണ്ടായിരിക്കുകയും വേണം

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (43 minutes ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (57 minutes ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (4 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (4 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (4 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends