സൈക്കിളില്‍ കാറിടിച്ച് മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു...

സൈക്കിളില്‍ കാറിടിച്ച് മലയാളി ജിദ്ദയില്‍ മരിച്ചു. മലപ്പുറം കാളികാവ് അഞ്ചച്ചവടി മൂച്ചിക്കല്‍ സ്വദേശി വെള്ളിലക്കുന്നന്‍ മുഹമ്മദ് എന്ന കുട്ട്യാപ്പു (57) ആണ് ജിദ്ദ ഹറാസാത്ത് റോഡില്‍ വെച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.
ബൂഫിയ (ലഘു ഭക്ഷണശാല) ജീവനക്കാരനായ ഇദ്ദേഹം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് കട അടച്ച് സൈക്കിളില്‍ റൂമിലേക്ക് പോകുന്നതിനിടെ കാര്‍ ഇടിക്കുകയായിരുന്നു.
ജിദ്ദ ജാമിഅ അന്‍ഡലൂസിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയില്‍ തന്നെ മറവ് ചെയ്യുന്നതിനുവേണ്ട നടപടികള്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
" f
https://www.facebook.com/Malayalivartha























