ഹൃദയസ്തംഭനം മൂലം സൗദിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി മരിച്ചു...

ഹൃദയസ്തംഭനം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി മരിച്ചു. കണ്ണൂര്‍ തലശ്ശേരി മാറപ്പീടിക മറിയാസ് ഹൗസില്‍ പരേതനായ പാറാല്‍ കാദര്‍ മകന്‍ നൗഷാദ് (52) ആണ് തെക്കന്‍ സൗദിയിലെ നജ്‌റാനില്‍ മരിച്ചത്.
ഖമീസ് മുശൈത്തില്‍ ആര്‍.സി കോള കമ്പനിയില്‍ അഞ്ച് വര്‍ഷമായി സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 10 ന് ശരീരവേദനയെ തുടര്‍ന്ന് നജ്‌റാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ചുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്നു മരണം സംഭവിക്കുകയുമായിരുന്നു.
ഭാര്യ: സബീന നൗഷാദ്, മക്കള്‍: ഹന നൗഷാദ് (24), മുഹമ്മദ് അസീം ഷാന്‍ (22), ഹാദിയ ഫാത്തിമ (12), സഹോദരന്‍: മിസ്ബാഹ്. മൃതദേഹം നജ്റാന്‍ സിവില്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. \
"
https://www.facebook.com/Malayalivartha























