കോഴിക്കോട് വടകര സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കോഴിക്കോട് വടകര സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.ചെറിയ മൂക്കോലക്കല്‍ അഷ്‌റഫ് ചാത്തോത്ത് (54) ആണ് ചൊവ്വാഴ്ച ഖത്തറില്‍ മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് താമസ സ്ഥലത്തുവെച്ചായിരുന്നു മരണം സംഭവിച്ചത്.
16 വര്‍ഷത്തോളമായി പ്രമുഖ ഫാര്‍മസി ശൃംഖലയായ വെല്‍കെയര്‍ ഗ്രൂപ്പില്‍ ജോലിചെയ്യുന്ന ഇദ്ദേഹം, നിലവില്‍ ഫിനാന്‍സ് മാനേജറാണ്. സഫാരിയയാണ് ഭാര്യ. മക്കള്‍: ഷിനാസ് അഷ്‌റഫ്, ശാസില്‍ അഷ്‌റഫ്. പിതാവ്: ഉമ്മര്‍കുട്ടി. മാതാവ്: നഫീസ. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























