ഹൃദയാഘാതം മൂലം മലയാളി ജിദ്ദയില്‍ മരിച്ചു... മൃതദേഹം ജിദ്ദയില്‍ ഖബറടക്കും

ഹൃദയാഘാതം മൂലം മലയാളി ജിദ്ദയില്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടി എടവണ്ണപ്പാറ കൊളമ്പലം സ്വദേശി മുഹമ്മദ് മുസ്തഫയാണ് മരിച്ചത്. ജിദ്ദ ഹരാസാത്തില്‍ കുടിവെള്ളം വിതരണ ചെയ്യുന്ന സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.
അതേസമയം നജ്‌റാനില്‍ ഹൃദയസ്തംഭനംമൂലം മലയാളി നിര്യാതനായി. കണ്ണൂര്‍ തലശ്ശേരി മാറപ്പീടിക മറിയാസ് ഹൗസില്‍ പരേതനായ പാറാല്‍ കാദറിന്റെ മകന്‍ നൗഷാദാണ് (52) മരിച്ചത്. ഖമീസ് മുശൈത്തില്‍ ആര്‍.സി കോള കമ്പനിയില്‍ അഞ്ചു വര്‍ഷമായി സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ 10ന് ശരീരവേദനയെ തുടര്‍ന്ന് നജ്‌റാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെവെച്ചുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു.ഭാര്യ: സബീന നൗഷാദ്. മക്കള്‍: ഹന നൗഷാദ്, മുഹമ്മദ് അസീം ഷാന്‍, ഹാദിയ ഫാത്തിമ. സഹോദരന്‍: മിസ്ബാഹ്. മൃതദേഹം നജ്റാന്‍ സിവില്‍ ആശുപത്രി മോര്‍ച്ചറിയില്‍.
"
https://www.facebook.com/Malayalivartha























