Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു..

20 JULY 2023 07:06 PM IST
മലയാളി വാര്‍ത്ത

ഗൾഫിൽ ഉള്ള മലയാളികൾക്കിടയിൽ ഹൃദയാഘാതം മൂലമുള്ള മരണം കൂടുന്നു ..ഹൃദയാഘാതത്തെ തുടർന്നുള്ള പ്രവാസി മലയാളികളുടെ മരണ നിരക്ക്​ കൂടുന്നത്​ മലയാളി സമൂഹത്തിലും സാമൂഹിക പ്രവർത്തകരിലും ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്​. സ്വന്തം ആ​േരാഗ്യത്തിലുള്ള അമിതമായ ആത്​മവിശ്വാസവും ആരോഗ്യ പരിശോധനക്കുള്ള മടിയും ഉൾപ്പെടെയുള്ളവ ഹൃദയാഘാത മരണങ്ങളിലേക്ക്​ നയിക്കുന്നു എന്നതാണ്​ പ്രധാനമായും ഉള്ള കണ്ടെത്തൽ.

ഗൾഫിലെത്തിയാൽ നാട്ടിൽ ചെന്ന് ആശുപത്രിയിൽ പോയി ആരോഗ്യ പരിശോധന നടത്താമെന്നു പറഞ്ഞ് നീട്ടി വെക്കുന്നവർ പോലും നാട്ടിലെത്തിയാൽ ഈ കാര്യം ഓർക്കാറില്ല . നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുന്ന തിരക്കിൽ സ്വന്തം ആരോഗ്യത്തെക്കുറിച്ച് പ്രവാസികൾ ചിന്തിക്കാറില്ല എന്നതാണ് സത്യം . ഗൾഫിലെ കൊഴുപ്പ് കൂടിയ ഭക്ഷണ രീതി പലപ്പോഴും മലയാളികളിൽ വില്ലനായി എത്താറുണ്ട്

അവധിക്ക് നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് . തിരുവനന്തപുരം പൊട്ടക്കുളം ആനന്ദ് ഭവനിൽ ആനന്ദൻ നാടാർ (60) ആണ്​ മരിച്ചത്​. ചെല്ലൻ നാടാർ ഭാസ്കരൻ-ശാരദ ദമ്പതികളുടെ മകനാണ്.

20 വർഷത്തോളമായി റിയാദിലെ നിർമാണ മേഖലകളിൽ ടൈൽ ഫിക്സറായി ജോലി ചെയ്തുവരികയായിരുന്നു. ഒരാഴ്ചയായി വിട്ടുമാറാത്ത പനിയും മറ്റു ദേഹാസ്വാസ്ഥ്യവും കാരണം സ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സതേടിയെങ്കിലും കാര്യമായ മാറ്റം കാണാത്തതിനാൽ നാട്ടിൽ പോയി തുടർചികിത്സ തേടാൻ തീരുമാനിക്കുകയായിരുന്നു.

റിയാദ്​ മലസിലെ താമസസ്ഥലത്തുനിന്നും എയർപോർട്ടിൽ പോകാൻ ഒരുങ്ങുന്നതിനിടെ, കുളിക്കാൻ കയറുമ്പോൾ തളർന്നു വീഴുകയായിരുന്നു. സുഹൃത്തുക്കൾ കേളി കലാസാംസ്​കാരിക വേദി മലസ് ഏരിയ ജീവകാരുണ്യവിഭാഗം കൺവീനർ പി.എൻ.എം. റഫീഖിന്റെ സഹായത്തോടെ ആംബുലൻസ് എത്തിച്ചു.

ആംബുലൻസ് ജീവനക്കാരുടെ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയും തുടർ നടപടികൾക്കായി മൃതദേഹം ശുമൈസി ആശുപത്രിയിലേക്ക് മറ്റുകയും ചെയ്തു. ഭാര്യ: ശോഭ, മക്കൾ: ഹേമന്ത്, നിഷാന്ത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കേളിയുടെ നേതൃത്വത്തിൽ നടത്തുന്നു.

മറ്റൊരു മലയാളിയും ഹൃദയാഘാതം മൂലം ജിദ്ദയിൽ അന്തരിച്ചു. മലപ്പുറം കൊണ്ടോട്ടി വാഴക്കാട് പഞ്ചായത്ത് എടവണ്ണപ്പാറ വട്ടപ്പാറ മൂലയിൽ സ്വദേശി നന്മണ്ട റായ് മുഹമ്മദ് (45) ആണ് മരിച്ചത്.

ജിദ്ദയിലെ ഹരാസാത്തിൽ കുടിവെള്ള കടയിൽ ജീവനക്കാരനായിരുന്നു. മകളുടെ വിവാഹത്തിന് ശേഷം 10 ദിവസം മുമ്പാണ് ഇദ്ദേഹം പുതിയ വിസയിൽ ജിദ്ദയിൽ എത്തിയത്. മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (13 minutes ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (27 minutes ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (38 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (2 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (3 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (4 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (4 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends