ഫോണിലേക്ക് സന്ദേശം ലഭിച്ചതിന് പിന്നാലെ വിവരങ്ങള്‍ നല്‍കി... പ്രവാസി മലയാളിക്ക് നഷ്ടമായത് വന്‍ തുക

ഫോണിലേക്ക് സന്ദേശം ലഭിച്ചതിന് പിന്നാലെ വിവരങ്ങള്‍ നല്‍കിയ പ്രവാസി മലയാളിക്ക് നഷ്ടമായത് വന്‍ തുക. കഴിഞ്ഞ ദിവസം മലയാളിക്ക് 102 ദീനാര്‍ നഷ്ടപ്പെട്ടു. ഗതാഗതനിയമലംഘനത്തിന് പിഴ അടക്കണം എന്ന മെസേജ് ഇദ്ദേഹത്തിന്റെ ഫോണിലേക്ക് വന്നിരുന്നു. ലിങ്ക് തുറന്നപ്പോള്‍ പൊലീസ് സൈറ്റിന് സമാനമായിരുന്നു. ഔദ്യോഗിക മന്ത്രാലയത്തില്‍ നിന്നുതന്നെയാകും സന്ദേശം വന്നതെന്ന ധാരണയില്‍ നിയമ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സൈറ്റില്‍ കയറി വിവരങ്ങള്‍ നല്‍കി.
ഇതോടെ പണം നഷ്ടപ്പെടുകയായിരുന്നു.ഉടന്‍ ബാങ്കുമായി ബന്ധപ്പെടുകയും എ.ടി.എം കാര്‍ഡ് ബ്ലോക്ക് ചെയ്യുകയും പുതിയ കാര്‍ഡ് കൈപ്പറ്റുകയും ചെയ്തു. അക്കൗണ്ടിലേക്ക് ലിങ്കുകള്‍ വഴി കൈമാറ്റം ചെയ്യപ്പെടുന്ന തുകകള്‍ പരിശോധനക്കുശേഷം മാത്രമാണ് ബാങ്കുകള്‍ റിലീസ് ചെയ്യുന്നത്. വേഗത്തില്‍ പരാതി നല്‍കിയതിനാല്‍ തുക തിരികെ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പണം നഷ്ടപ്പെട്ടയാള്‍ പറഞ്ഞു.
വ്യാജ ലിങ്കുകള്‍ വെച്ച് സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമായതിനെ തുടര്‍ന്ന് പേമെന്റ് ലിങ്കുകള്‍ ബാങ്കുകള്‍ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. പണം നഷ്ടപ്പെട്ടാല്‍ ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ട് പ്രതിരോധനടപടികള്‍ സ്വീകരിക്കണം. ആളുകളെ കബളിപ്പിക്കാന്‍ വിവിധ മന്ത്രാലയങ്ങളുടെ വെബ്‌സൈറ്റിന് സമാന രൂപത്തില്‍ വെബ്‌സൈറ്റ് നിര്‍മിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെക്കുറിച്ച് ആഭ്യന്തരമന്ത്രാലയം നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha























