സൗദി ഖത്തര്‍ അതിര്‍ത്തിക്കു സമീപം വാഹനാപകടത്തില്‍ മൂന്നു മരണം.... നാലു പേര്‍ക്ക് പരുക്ക്

സൗദി ഖത്തര്‍ അതിര്‍ത്തിക്കു സമീപം വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരുക്കേറ്റു. ഖത്തര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
രണ്ടു ബാലികമാരും ഇത്യോപ്യക്കാരിയായ വീട്ടുജോലിക്കാരിയുമാണ് മരിച്ചത്. പരുക്കേറ്റ നാലു കുടുംബാംഗങ്ങളെ സല്‍വ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കൂട്ടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരാളെ വിദഗ്ധ ചികിത്സക്കായി ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























