പക്ഷാഘാതം പിടിപ്പെട്ട് രണ്ടു മാസമായി ബഹ്റൈനില്‍ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു...

ബഹ്റൈനില്‍ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു. ആലപ്പുഴ മാവേലിക്കര ചെട്ടികുളങ്ങര പത്തിച്ചിറ സ്വദേശി കൊച്ചുതറയില്‍ ഈരേഴവടക്ക് റെജി ജോര്‍ജ്(50) ആണ് മരിച്ചത്.
ഒരു വര്‍ഷം മുന്‍പായിരുന്നു ബഹ്റൈനിലെ സ്വകാര്യ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. പക്ഷാഘാതം പിടിപ്പെട്ടതിനെ തുടര്‍ന്ന് രണ്ടു മാസമായി സല്‍മാനിയ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം.
ഭാര്യ: ഷിജി, മകള്‍: സാന്ദ്ര (ബിരുദ വിദ്യാര്‍ഥിനി ), ശരണ്‍ (പ്ലസ് ടു ). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ നടന്നു വരുന്നു.
"
https://www.facebook.com/Malayalivartha























