കൂവപ്പൊടി പറ്റിച്ച പണി ! തിരിച്ചറിഞ്ഞില്ലായിരുന്നെങ്കിൽ മലയാളിയ്ക്ക് സൗദിയിൽ വധ ശിക്ഷ ലഭിക്കുമായിരുന്ന കുറ്റം ... കസ്റ്റംസും യാത്രക്കാരനും വട്ടംകറങ്ങിയത് അരമണിക്കൂർ

തിരുവനന്തപുരത്ത് നിന്നും ജിദ്ദയിലെത്തിയ യാത്രക്കാരന്റെ ലഗേജിൽ ഉണ്ടായിരുന്ന കൂവപ്പൊടി മയക്കുമരുന്നാണെന്ന സംശയം .. എയർപോർട്ടിൽ കുടുങ്ങിയത് അരമണിക്കൂർ. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വിമാനം ജിദ്ദയിൽ ലാൻഡിംഗിന് ശേഷം ലഗേജുകൾ കണ്‍വെയര്‍ ബെല്‍റ്റില്‍ എത്തിയപ്പോഴാണ് ലഗേജിൽ പൊടിരൂപത്തിലുള്ള വസ്തു കസ്റ്റംസിന്റെ ശ്രദ്ധയിൽ പെട്ടത്.
തുടർന്ന് ലഗേജിന് പ്രത്യേക മാര്‍ക്കിംഗ് രേഖപ്പെടുത്തുകയും എക്‌സ് റേ പരിശോധന നടത്തി ലഗേജ് തുറന്ന് പരിശോധിക്കുകയുമായിരുന്നു. വിദഗ്ധ പരിശോധനയില്‍ പ്ലാസ്റ്റിക് കവറില്‍ കൂവപ്പൊടിയാണെന്ന് കണ്ടെത്തുകയും യാത്രക്കാരനെ വിട്ടയക്കുകയും ചെയ്തു. പക്ഷെ ഇതിനിടയിൽ ഉള്ള സമയം യാത്രക്കാരൻ ശരിക്കും ഭയപ്പെട്ടു .. മയക്കുമരുന്നാണെന്ന് സംശയിച്ചാണ് പരിശോധന നടത്തിയത്. മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടാൽ വധശിക്ഷയാണ് സഊദിയിൽ ലഭിക്കുക.
https://www.facebook.com/Malayalivartha























