നാട്ടിലേക്കുള്ള യാത്രക്കിടെ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മലയാളി ആശുപത്രിയിലെത്തി വൈകാതെ മരിച്ചു. ഇടുക്കി തൊടുപുഴ മലങ്കര ഇടവെട്ടി ചോലശ്ശേരില്‍ ഹൗസില്‍ അബ്ദുല്‍ അസീസാണ് (47) ശനിയാഴ്ച രാത്രി എട്ടിന് ബുറൈദ കിങ് ഫഹദ് ആശുപത്രിയില്‍ മരിച്ചത്. ഒരുമാസം മുമ്പാണ് യുവാവ് നാട്ടില്‍നിന്ന് അവധി കഴിഞ്ഞ് തിരിച്ചുവന്നത്.
ബുറൈദ ഫൈസിയയിലെ ഗ്രോസറിയില്‍ ജോലി ചെയ്തിരുന്ന അബ്ദുല്‍ അസീസിന് കഴിഞ്ഞ ദിവസം സ്വകാര്യ ക്ലിനിക്കിലെ പ്രാഥമിക പരിശോധനയില്‍ വൃക്ക തകരാര്‍ കണ്ടെത്തുകയും വിദഗ്ധ പരിശോധനക്കായി നാട്ടിലേക്ക് പോകാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് സുഹൃത്തുക്കളും തൊഴിലുടമയായ സ്വദേശിയും ഇദ്ദേഹത്തെ നാട്ടിലേക്ക് അയക്കാന്‍ ഖസീം വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് ശരീരം കുഴയുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. പരിശോധനക്കിടെ മരണം സംഭവിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























