ജോലി സ്ഥലത്ത് വെച്ച് കഠിനമായ പല്ലു വേദന വന്നു... യുകെ മലയാളി മെറീനാ ജോസഫ് ചികിത്സയിലിരിക്കെ കുഴഞ്ഞു വീണു മരിച്ചു...

ജോലി സ്ഥലത്ത് വെച്ച് കഠിനമായ പല്ലു വേദന വന്നു... യുകെ മലയാളി മെറീനാ ജോസഫ്(46) ചികിത്സയിലിരിക്കെ കുഴഞ്ഞു വീണു മരിച്ചു...
ആലപ്പുഴ കണ്ണങ്കര സ്വദേശിനിയാണ്.
ജോലി സ്ഥലത്ത് വെച്ച് കഠിനമായ പല്ലു വേദന വന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മെറീന ബ്ലാക്ക്പൂള്‍ ജിപിയില്‍ ചികിത്സ തേടിയിട്ടുണ്ടായിരുന്നു. ചികിത്സ തുടരുമ്പോള്‍ ജിപിയില്‍ വെച്ച് കുഴഞ്ഞു വീണു. തുടര്‍ന്ന് പ്രസ്റ്റണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തുടര്‍ച്ചയായി ഹൃദയാഘാതം വന്നതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സര്‍ജറിക്കായുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ആരോഗ്യനില കൂടുതല്‍ വഷളാകുകയും തുടര്‍ന്ന് രാത്രി എട്ടു മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സീനിയര്‍ കെയറര്‍ വിസയില്‍ യുകെയില്‍ എത്തിയിട്ട് ഏകദേശം ഒരു വര്‍ഷം തികയുന്ന സമയത്താണ് മെറീന ആകസ്മികമായി മരണമടഞ്ഞത്. ജോലി സംബന്ധമായി ബ്ലാക്ക് പൂളില്‍ സഹോദരി എല്‍സമ്മ സ്റ്റീഫനൊപ്പമായിരുന്നു താമസിച്ചിരുന്നത്.
പതിനെട്ട്, പതിനഞ്ച് വയസ് വീതം പ്രായമുള്ള രണ്ട് പെണ്മക്കളുടെ മാതാവാണ്. ആലപ്പുഴ കണ്ണങ്കര ഏറനാട്ടുകളത്തില്‍ കൊച്ചൗസേഫാണ് പിതാവ്.ബ്ലാക്ക്പൂളില്‍ താമസിച്ചിരുന്ന മെറീനയുടെ ആകസ്മിക മരണത്തില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ഞെട്ടലിലാണ്. മൃതദേഹം നാട്ടില്‍ എത്തിക്കുന്നത് ഉള്‍പ്പടെയുള്ള തുടര്‍ നടപടിക്രമങ്ങള്‍ക്കായി ബ്ലാക്ക് പൂള്‍ മലയാളി കമ്മ്യൂണിറ്റി ഭാരവാഹികള്‍ മെറീനയുടെ ബന്ധുക്കള്‍ക്കൊപ്പമുണ്ട്. സംസ്‌കാരം പിന്നീട് .
"
https://www.facebook.com/Malayalivartha























