കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെ അബുദാബിയിലെ താമസസ്ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെ അബുദാബിയിലെ താമസസ്ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍. ചെമ്മട്ടംവയല്‍ ബല്ല തെക്കേക്കരയിലെ കരിച്ചേരി വീട്ടില്‍ പരേതനായ രാമചന്ദ്രന്‍ ലക്ഷ്മി ദമ്പതികളുടെ മകന്‍ മേലത്ത് ഉദീഷിനെ (34) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
അബുദാബി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങി. അബുദാബിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഉദീഷ്.
അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പ്രവര്‍ത്തകന്‍ കൂടിയാണ്. സുഡാന്‍ പൗരന്മാര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും കെട്ടിടത്തില്‍ നിന്ന് ഉദീഷിനെ താഴേക്ക് തള്ളിയിടുകയായിരുന്നെന്നുമാണ് ബന്ധുക്കള്‍ക്കു കിട്ടിയ വിവരം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി ബന്ധുക്കള്‍ . ഒരു സഹോദരനുണ്ട്.
" a
https://www.facebook.com/Malayalivartha























