ആകാശത്ത് വട്ടമിട്ട് വിമാനം..! മസ്കറ്റിലേയ്ക്ക് കുതിച്ചവിമാനത്തിന് സംഭവിച്ചത് ഞെഞ്ചിടുപ്പോടെ യാത്രക്കാർ

കോഴിക്കോട് നിന്ന് മസ്കറ്റിലേക്ക് പോയ വിമാനം തിരിച്ചിറക്കുന്നു. മസ്കറ്റിലേക്ക് പോയ ഒമാൻ എയർവേയേസ് വിമാനമാണ് തിരിച്ചിറക്കുന്നത്. സാങ്കേതിക തകരാർ കാരണമാണ് വിമാനം തിരിച്ചിറക്കുന്നത്. വിമാനത്തിൻ്റെ വെതർ റഡാറിലാണ് തകരാർ. 162 യാത്രക്കാരാണ് വിമാനത്തിൽ ഉള്ളത്. യാത്രക്കാര്‍ പൂര്‍ണമായും സുരക്ഷിതരാണ്.
രാവിലെ 9.02-നാണ് വിമാനം കോഴിക്കോട്ടുനിന്ന് പുറപ്പെട്ടത്. വെതര്‍ റഡാര്‍ തകരാറിലായാൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കില്ല. മഴക്കാലമായതിനാല്‍ അത് അപകടസാധ്യതയുണ്ടാക്കിയേക്കാം എന്നതുകൊണ്ടാണ് വിമാനം തിരിച്ചിറക്കുന്നത്.
ഒമാന്‍ എയര്‍വേയ്‌സിന്റെ 298-ാം നമ്പര്‍ വിമാനമാണ് തിരിച്ചിറക്കുന്നത്. ഇന്ധനം കത്തിച്ചു തീര്‍ക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തിന്റെ മുകളില്‍ കഴിഞ്ഞ ഒരു മണിക്കൂറായി വിമാനം കറങ്ങി കൊണ്ടിരിക്കുകയാണ്. അല്‍പസമയത്തിനുള്ളില്‍ തന്നെ വിമാനം ലാന്‍ഡ് ചെയ്യും.
https://www.facebook.com/Malayalivartha























