ഫുജൈറയില്‍ കടലില്‍ കുളിക്കുമ്പോള്‍ ശക്തമായ തിരയില്‍പ്പെട്ട് മലയാളി യുവാവ് മരിച്ചു...

ഫുജൈറയില്‍ കടലില്‍ കുളിക്കുമ്പോള്‍ ശക്തമായ തിരയില്‍പ്പെട്ട് തല കല്ലിലിടിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തന്‍പള്ളി സ്വദേശി വാലിയില്‍ നൗഷാദ് (38) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ദിബ്ബയിലായിരുന്നു സംഭവം നടന്നത്.
ആറ് വര്‍ഷമായി ഫുജൈറയിലുള്ള നൗഷാദ് സ്വകാര്യ മണി എക്‌സ്‌ചേഞ്ചില്‍ ജോലി ചെയ്യുകയായിരുന്നു. അവധിയായതിനാല്‍ സുഹൃത്തുക്കളോടൊന്നിച്ച് കുളിക്കാനിറങ്ങിയപ്പോള്‍ ശക്തമായ തിരയില്‍പ്പെട്ട് ബീച്ച് നവീകരണത്തിന് കൂട്ടിയിട്ടിരുന്ന കല്ലുകളില്‍ തലയിടിച്ച് ഗുരുതര പരുക്കേല്‍ക്കുകയായിരുന്നു. പരേതനായ വാലിയില്‍ കുഞ്ഞിമോന്‍ ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: അര്‍ഷാ നൗഷാദ്. മകള്‍: െഎറാ മറിയം. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍.
"
https://www.facebook.com/Malayalivartha























