Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളി ഹജ്ജ് തീർത്ഥാടകന് ജയിൽവാസവും 80 അടിയും ശിക്ഷ കാരണം ഇങ്ങനെ..!

27 JULY 2023 05:33 PM IST
മലയാളി വാര്‍ത്ത

പതിനഞ്ചു വര്ഷം മുൻപ് സൗദി പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന കേസിൽ പ്രവാസിയ്ക്ക് ശിക്ഷ വിധിച്ചത് ഇപ്പോൾ .. അന്നുണ്ടായിരുന്ന ഒരു പെറ്റികേസ് മലയാളി ഹജ്ജ് തീർത്ഥാടകന് വിനയായി മാറുകയും മടക്കയാത്ര മുടങ്ങുകയും ചെയ്തു. ഒടുവിൽ സാമൂഹികപ്രവർത്തകർ ഇടപെട്ട് നിയമകുരുക്കഴിച്ച് രക്ഷപ്പെടുത്തി. 30 വർഷം സൗദിയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി കുടുംബസമേതം ഹജ്ജിനെത്തി മടങ്ങാനൊരുങ്ങുേമ്പാഴാണ് പഴയ കേസ് പൊന്തിവന്ന് വഴി മുടക്കിയത്.

 

 

 

 

ദമ്മാമിലെ ടൊയോട്ട പച്ചക്കറി മാർക്കറ്റിൽ ആണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത് .. എട്ട് വർഷം മുമ്പ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങി.. ഇപ്പോൾ ഭാര്യയും ബന്ധുക്കളുമായി ഈ വർഷത്തെ ഹജ്ജിന് സൗദിയിലെത്തിയതായിരുന്നു. സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴിൽ നൂറോളം പേരുടെ സംഘത്തിലാണ് വന്നത്.

 

 

 

ഇങ്ങോട്ട് വരുമ്പോൾ നിയമപ്രശ്നമൊന്നും നേരിട്ടിരുന്നില്ല. എന്നാൽ തീർഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ എത്തി ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കുമ്പാൾ പഴയ കേസ് പൊന്തിവരികയായിരുന്നു. യാത്ര ചെയ്യാനാവില്ലെന്നും സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് ബന്ധപ്പെടണമെന്നും നിർദേശം ലഭിച്ചു. ദമ്മാമിലെ ഷമാലിയ പൊലീസ് സ്റ്റേഷനിൽ ഒരു കേസുണ്ടെന്നും അത് പരിഹരിച്ചാൽ മാത്രമേ നാട്ടിലേക്ക് മടങ്ങാനാകൂ എന്നും ജവാസത്ത് അധികൃതർ അറിയിച്ചു.

 

 

 

ഭാര്യയെയും മറ്റ് കുടുംബാംഗങ്ങളെയും നാട്ടിലേക്ക് പറഞ്ഞുവിട്ടിട്ട് ദമ്മാമിലെത്തി സാമൂഹികപ്രവർത്തകരുടെ സഹായത്തോടെ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടു. മുമ്പ് ജോലി ചെയ്തിരുന്ന കാലത്ത് ഒരു സിറിയൻ പൗരനുമായുണ്ടായ ചെറിയ വഴക്ക് മാത്രമാണ് ഓർമയിൽ വന്നത്. അന്ന് അതിൻറെ പേരിൽ പൊലീസ് സ്റ്റേഷനില്‍
പോകേണ്ടി വന്നെങ്കിലും വഴക്കിട്ട ആളുമായി അപ്പോൾ തന്നെ രമ്യതയിലായി കേസില്ലാതെ തിരികെ പോരുകയായിരുന്നു. അതിനുശേഷം പലതവണ നാട്ടിൽ പോയി മടങ്ങിവരികയുമൊക്കെ ചെയ്തിരുന്നു.

 

 

ഷമാലിയ പൊലീസ് സ്റ്റേഷനിൽ എത്തി അന്വേഷിപ്പോഴാണ് കേസ് എന്താണെന്നും ജയിൽവാസവും 80 അടിയും ശിക്ഷയായി വിധിച്ചിരിക്കുകയാണെന്നും അറിയാൻ കഴിഞ്ഞത്. തൻറെ അനുഭവം ഒരു വലിയപാഠമാണെന്ന് അദ്ദേഹം പറയുന്നു. മുമ്പ് സൗദിയിൽ ചെറിയ പ്രശ്നങ്ങൾ പോലും പൊലീസ് കേസായി മാറിയിരുന്നു. അന്ന് പേപ്പറിലാണ് വിരലടയാളം പതിപ്പിച്ചിരുന്നത്. ഇതൊക്കെ ഇപ്പോൾ ഡിജിറ്റലൈസ് ചെയ്തതാകാം കേസ് തീരാതെ കിടക്കാനിടയാക്കിയതും തനിക്ക് വിനയാതെന്നും കരുതുന്നു.

 

 

 

എന്തായാലും ശിക്ഷയായി വിധിച്ച 80 അടി ഏറ്റുവാങ്ങാതെ കേസിൽനിന്ന് ഒഴിവാകാനാവില്ലെന്ന് മനസിലായി. ഇപ്പോൾ പൊലീസുകാരൊക്കെ ഏറെ കരുണയോടെയാണ് പെരുമാറിയത്. അവർ മനസ്സുവെച്ചതുകൊണ്ടാണ് കേസിെൻറ കുരുക്കുകളിൽനിന്ന് വേഗം മോചിതനായതെന്നും അദ്ദേഹം പറഞ്ഞു. ദമ്മാമിലെ സാമൂഹിക പ്രവർത്തകൻ മണിക്കുട്ടനാണ് ഇതിനെല്ലാം സഹായിച്ചത്. കേസിന്റെ സത്യാവസ്ഥ ബോധ്യപ്പെട്ട ഉദ്യോഗസ്ഥർ അനുഭാവപൂർവമാണ് ഇടപെട്ടതെന്നും പെട്ടെന്ന് കാര്യങ്ങൾ പരിഹരിച്ചു തരുകയായിരുന്നെന്നും മണിക്കുട്ടൻ പറഞ്ഞു. കേസില്ലാതായതോടെ ഇനി നാട്ടിലേക്ക് മടങ്ങാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (20 minutes ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (29 minutes ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (37 minutes ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (43 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (1 hour ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (2 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (2 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (8 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (8 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (8 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (8 hours ago)

Malayali Vartha Recommends