അബുദാബിയില്‍ മണ്ണാര്‍ക്കാട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

അബുദാബിയില്‍ മണ്ണാര്‍ക്കാട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. അരയങ്കോട് കാവുണ്ടത്ത് അരിക്കാരന്‍ അരലവിയുടെ മകന്‍ അബ്ദുള്‍ ലത്തീഫാ(60)ണ് സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്.
മുപ്പത് വര്‍ഷമായി ബനിയാസ് അറബിക് ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. ന്യൂവൈറ്റ്, വൈറ്റ് കോര്‍ണര്‍ എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്.ഭാര്യ: റജില, മക്കള്‍ മുഹമ്മദ് അഫീഫ്, ജെയ്ഫ് അലവി, ഹനിത്ത് എന്നിവരാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ ഖബറടക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha























