സങ്കടം അടക്കാനാവാതെ..... ഷാര്‍ജയില്‍ താമസിക്കുന്ന മലയാളി വനിതാ ഡോക്ടര്‍ അന്തരിച്ചു....

ഷാര്‍ജയില്‍ താമസിക്കുന്ന മലയാളി വനിതാ ഡോക്ടര്‍ അന്തരിച്ചു. യൂനിവേഴ്‌സിറ്റി ഓഫ് ഷാര്‍ജയിലെ കോളജ് ഓഫ് ഡെന്റല്‍ മെഡിസിനില്‍ ഡോക്ടറായ മൂവാറ്റുപുഴ സ്വദേശി ഷെര്‍മിന്‍ ഹാഷിം അബ്ദുല്‍ കരീം (42) ആണ് മരിച്ചത്.
മംഗളൂരു യേനപോയ ഡെന്റല്‍ കോളജിലെ 1998 ബാച്ച് വിദ്യാര്‍ത്ഥിനിയായിരുന്നു. മണിപ്പാല്‍ കെഎംസി ആശുപത്രിയില്‍ നിന്നു എംഡിഎസ് നേടി. ദുബായ് റാഷിദ് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ ഡോ. ഹാഷിര്‍ ഹസന്‍ ആണ് ഭര്‍ത്താവ്.
അഫ്രീന്‍, സാറ, അമന്‍ എന്നിവരാണ് മക്കള്‍. എംബാം ചെയ്ത ശേഷം മൃതദേഹം നാട്ടിലെത്തിക്കും. സംസ്‌കാരം നാട്ടില്‍ നടക്കും . വര്‍ഷങ്ങളായി ഷാര്‍ജയിലാണ് കുടുംബം താമസിക്കുന്നത്.
"
https://www.facebook.com/Malayalivartha
























