Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

വിമാന ടിക്കറ്റ് നിരക്ക് 30% കുറഞ്ഞു, യുഎഇയിൽ നിന്ന് ഈ രാജ്യങ്ങളിലേക്ക് പറക്കാം കുറഞ്ഞ ടിക്കറ്റ് നിരക്കിൽ, അവധിക്കാലം ആഘോഷമാക്കാൻ പ്രത്യേക പാക്കേജുകൾ

05 AUGUST 2023 08:51 AM IST
മലയാളി വാര്‍ത്ത

ഗൾഫ് രാജ്യങ്ങളിൽ വേനലവധി തുടങ്ങുന്നതിന് മുമ്പേ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നിരുന്നു. ഇത്രയും തുക മുടക്കി നാട്ടിലേക്ക് പോകാൻ പറ്റാത്തതിനാൽ എല്ലാവരും വളരെയധികം ആശങ്കയിലായിരുന്നു. ഇത്രയും തുക മുടക്കി നാട്ടിലേക്ക് പോകാൻ പറ്റാത്ത അവസ്ഥയിലാണ് പ്രവാസികൾ. കുടുംബമായി യാത്ര ചെയ്യുന്ന പ്രവാസികളെയാണ് ഭീമമായ ടിക്കറ്റ് നിരക്ക് ഏറ്റവും അധികം ബാധിക്കുന്നത്.

നാലംഗ കുടുബത്തിന് നാട്ടിലേക്ക് മാത്രം യാത്ര ചെയ്യണമെങ്കിൽ മാത്രം 2 ലക്ഷത്തിനടുത്ത് തുക മുടക്കേണ്ടതായിവരും. അതിനാൽ ഇത്തവണ അവധിക്കാലത്ത് പ്രവാസികൾ മിക്കവരും നാട്ടിലേക്കുള്ള യാത്ര മാറ്റിവയ്ക്കുകയായിരുന്നു. ഇതിന് പകരം ചിലവ് കുറച്ച് പോകാൻ പറ്റുന്ന വിദേശ രാജ്യങ്ങൾ കണ്ടെത്തിയെങ്കിലും സീസൺ ടൈം ആയതിനാൽ അവിടേയും ടിക്കറ്റ് നിരക്ക് വില്ലനായി. എന്നാൽ ഇപ്പോൾ അതിനുള്ള അവസരം എത്തിയിരിക്കുകയാണ്.

വേനലവധിക്കാലത്തെ തിരക്ക് അവസാനിച്ചതോടെ യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന യാത്രാക്കൂലി 30 ശതമാനം കുറഞ്ഞിരിക്കുകയാണ്. യുഎഇ താമസക്കാർ ബഹുഭൂരിപക്ഷവും ചൂട് ശക്തമായ കാലവും സ്‌കൂള്‍ അവധിക്കാലവും പരിഗണിച്ച് കഴിഞ്ഞ മാസം വേനലവധിക്ക് അനുസൃതമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്തതോടെ ടിക്കറ്റ് നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു.

ഓഗസ്റ്റ് മാസമായതോടെ അവധിക്കാല പാക്കേജുകളുടെയും വില കുറഞ്ഞതായി ടിക്കറ്റിങ് മേഖലയിലുള്ളവര്‍ പറഞ്ഞു. ആവശ്യപ്പെടുന്ന ലക്ഷ്യസ്ഥാനങ്ങളിലേക്ക് താങ്ങാനാവുന്ന യാത്രാ പാക്കേജുകളുമായി വിമാനകമ്പനികള്‍ മല്‍സരിക്കുകയാണ്. അഞ്ചോ ആറോ ദിവസത്തെ ടൂറിസ്റ്റ് പാക്കേജിന് ഒരാള്‍ക്ക് ശരാശരി 3,500 ദിര്‍ഹം മുതല്‍ 4,500 ദിര്‍ഹം വരെയാണ് വരുന്നത്.

3,000 ദിര്‍ഹം മുതല്‍ 3,500 ദിര്‍ഹം വരെ വിലയുള്ള പാക്കേജുകള്‍ക്ക് ആവശ്യക്കാരേറെയാണ്. ബാങ്കോക്ക്, ജോര്‍ജിയ, ബാക്കു, സലാല, അബ, അല്‍ഉല തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങള്‍ക്കും വിസ ഓണ്‍ അറൈവല്‍ രാജ്യങ്ങള്‍ക്കും വലിയ ഡിമാന്‍ഡുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (10 minutes ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (24 minutes ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (35 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (2 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (3 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (3 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (4 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends