നാട്ടിലേക്ക് മടങ്ങാനിരിക്കെ .... രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെ മലയാളി അല്‍ ഹസയില്‍ അന്തരിച്ചു....

നാട്ടിലേക്ക് മടങ്ങാന്‍ രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെ മലയാളി അല്‍ ഹസയില്‍ അന്തരിച്ചു. മലപ്പുറം, അരീക്കോട്, കുനിയില്‍ സ്വദേശി, ഇയ്യക്കാട്ടില്‍ അരവിന്ദനാ(56)ണ് ഹൃദയാഘാതം മൂലം ശനിയാഴ്ച രാത്രി മരിച്ചത്.
ആറ് മാസം മുമ്പ് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുമുള്ള അരവിന്ദന്‍ തുടര്‍ പരിശോധനകള്‍ക്കു വേണ്ടി അവധിക്ക് റീഎന്‍ട്രി വീസയില്‍ നാട്ടില്‍ പോയി മടങ്ങാനിരിക്കുകയായിരുന്നു. ഈ മാസം 8 ന് നാട്ടില്‍ പോകാനായി ടിക്കറ്റ് എടുത്തിട്ടുണ്ടായിരുന്നു.
കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കുമുള്ള സ്‌നേഹസമ്മാനങ്ങളുമായി തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി യാത്രയ്ക്കായി കാത്തിരിക്കുമ്പോഴായിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി ഹുഫൂഫിനടുത്ത് മുനൈസിലയില്‍ സ്വദേശി സ്‌പോണ്‍സറുടെ കീഴില്‍ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമാണ് അരവിന്ദന്‍ റീ എന്‍്ട്രി വീസയില്‍ മടങ്ങി വരാനായി ആഗ്രഹിച്ചത്.
വാര്‍ദ്ധക്യത്തിലെത്തിയ അമ്മയും ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തിലെ ഏക അത്താണിയായിരുന്നു. ഭാര്യ: ഇ. കെ.ഗീത. മക്കള്‍: മൂന്നു മക്കളുണ്ട്..
"
https://www.facebook.com/Malayalivartha
























