ഹൃദയാഘാതത്തെ തുടര്‍ന്ന് ഈരാറ്റുപേട്ട സ്വദേശിയായ യുവാവ് ബഹ്റൈനില്‍ നിര്യാതനായി

ഹൃദയാഘാതത്തെ തുടര്‍ന്ന് ഈരാറ്റുപേട്ട സ്വദേശിയായ യുവാവ് ബഹ്റൈനില്‍ നിര്യാതനായി. നടയക്കല്‍ വെട്ടിക്കല്‍ പരേതനായ അബ്ദുള്‍ റഹീമിന്റെ മകന്‍ അനില്‍ (49) ആണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് നിര്യാതനായത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. നിഷ യൂണിഫോംസ് ജി.സി.സി. മാനേജരായിരുന്നു.മാതാവ്: ബല്‍ക്കീസ്. ഭാര്യ: രഹന കീഴേടത്ത്. മൂന്ന് മക്കളുണ്ട്.
അതേസമയം ഇന്ത്യാക്കാരനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ പ്രദേശ് ലക്‌നൗ മഹാരാജ് ഗാഞ്ചു സ്വദേശി മുഹമ്മദ് ഹകീക്കുല്ല ഖാന്‍ (54) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. റിയാദില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.
പിതാവ്: റിയാസ്ദ്ദീന്‍ ഖാന്‍, മാതാവ്: മസൂലുന്‍ നിസ, ഭാര്യ: ജാജ് രുണ്‍ നിസ, മക്കള്‍: നദീം രാജ, നസമ, നാജിയ, ആസിയ, കൈസര്‍ ജഹാന്‍. മൃതദേഹം റിയാദില്‍ ഖബറടക്കും.
"
https://www.facebook.com/Malayalivartha
























