Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...

പ്രവാസികൾക്ക് നേരെ നടപടികൾ കടുപ്പിച്ച് കുവൈത്ത്, ആയിരത്തിലധികം പ്രവാസികളെ ഉടന്‍ നാടുകടത്തും,

10 JANUARY 2024 03:19 PM IST
മലയാളി വാര്‍ത്ത

ഒരു വിട്ടുവീഴ്ച്ചയുമില്ലാതെ പ്രവാസികൾക്ക് നേരെ നടപടികൾ കടുപ്പിക്കുകയാണ് കുവൈത്ത്. വിവിധ നിയമ ലംഘനത്തിൽ ഏർപ്പെട്ട ആയിരത്തിലധികം പ്രവാസികളെ ഉടന്‍ നാടുകടത്താൻ ഒരുങ്ങുകയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. കസ്റ്റഡിയിലെടുത്തവരില്‍ ഭൂരിഭാഗവും ഇപ്പോള്‍ നിയമപ്രകാരം നാടുകടത്താനുള്ള നടപടിയിലാണ്. രാജ്യത്തെ തൊഴില്‍മേഖല നിയമാനുസൃതമാക്കുന്നതിനും അനധികൃത തൊഴിലാളികളെ കണ്ടെത്തി നാടുകടത്താനും സുരക്ഷാ കാമ്പെയ്നുകള്‍ ആരംഭിക്കാന്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് നിര്‍ദ്ദേശിച്ച പ്രകാരമാണ് നടപടി.

പുതുവര്‍ഷത്തിന്റെ ആദ്യ അഞ്ച് ദിവസങ്ങളില്‍ സുരക്ഷാ വിഭാഗങ്ങള്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പിടിക്കപ്പെട്ടത്. തൊഴില്‍മേഖല നിയമാനുസൃതമാക്കുന്നത് ക്രമസമാധാനത്തിനും സുരക്ഷയ്ക്കും അത്യാവശ്യമാണെന്ന് ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് ചൂണ്ടിക്കാട്ടിയിരുന്നു.ആഭ്യന്തര മന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്ന് സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതോടെ കഴിഞ്ഞ വര്‍ഷം ആയിരക്കണക്കിന് പേരെ നാടുകടത്തിയിരുന്നു.

ഏറ്റവും കൂടുതല്‍ പ്രവാസികളെ നാടുകടത്തിയ വര്‍ഷമാണ് കഴിഞ്ഞുപോയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു. 2023 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ കണക്കുകള്‍ പ്രകാരം 17,701 സ്ത്രീകള്‍ ഉള്‍പ്പെടെ 42,892 വിദേശികളെയാണ് നാടുകടത്തിയത്.അഡ്മിനിസ്‌ട്രേറ്റീവ് ഡീപോര്‍ട്ടേഷന്‍, ജുഡീഷ്യല്‍ ഡീപോര്‍ട്ടേഷന്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളില്‍ പെടുത്തിയാണ് നിയമലംഘകരെ നാടുകടത്തുന്നത്. ആഭ്യന്തര മന്ത്രിയുടെ ഉത്തരവിനു പിന്നാലെ റെയ്ഡുകള്‍ ശക്തമാക്കിയതും സുരക്ഷാ വിഭാഗങ്ങളുടെ സജീവമായ നടപടികളുമാണ് നാടുകടത്തലുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവിന് കാരണം. നാടുകടത്തപ്പെട്ടവരില്‍ മിക്കവര്‍ക്കും രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഇനി വർക്ക് പെർമിറ്റ് അനുമതി ലഭിക്കണമെങ്കിൽ കുവൈത്തിൽ സ്കിൽ ടെസ്റ്റ് നിർബന്ധം. പുതിയ വീസ അപേക്ഷകരും നിലവിലുള്ളവരുടെ വർക്ക് പെർമിറ്റ് പുതുക്കുമ്പോഴും ടെസ്റ്റിന് ഹാജരാകണമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. ഇതോടെ സ്കിൽ ടെസ്റ്റ് വിജയിച്ചില്ലെങ്കിൽ പ്രവാസികളുടെ ജോലി നഷ്ടപ്പെടും. പബ്ലിക് അതോറിറ്റി ഫോർ അപ്ലൈ‍ഡ് എജ്യൂക്കേഷൻ ആൻഡ് ട്രെയിനിങുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. അതതു ജോലിയിൽ മികവു പുലർത്തുന്നവരെ മാത്രം റിക്രൂട്ട് ചെയ്ത് തൊഴിൽ വിപണി ശക്തിപ്പെടുത്തുന്നതിനാണിത്. പരിശോധനയിൽ പരാജയപ്പെട്ടാൽ വർക്ക് പെർമിറ്റ് ലഭിക്കില്ല. നിലവിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾ ടെസ്റ്റിൽ തോറ്റാൽ ജോലി നഷ്ടപ്പെടും. ഇവർ തിരിച്ചുപോകുകയോ മറ്റു ജോലി കണ്ടെത്തുകയോ ചെയ്യേണ്ടിവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ്... വുഷുവിൽ ഇന്ത്യൻ താരം റോഷിബിന ദേവിക്ക് വെള്ളി മെഡൽ  (6 minutes ago)

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ അംഗവും തമിഴ്‌നാട് സ്വദേശിനിയുമായ ജി കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്  (15 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്  (30 minutes ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (40 minutes ago)

സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ആരംഭിക്കും...  (47 minutes ago)

രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതി ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും പരിശോധനാസമയവും പരസ്യപ്പെടുത്തണം  (1 hour ago)

അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട  (1 hour ago)

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (7 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (7 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (8 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (9 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (9 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (9 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (9 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (9 hours ago)

Malayali Vartha Recommends